ബ്രിജ് ഭൂഷണ് സീറ്റില്ല; പകരം മകന്‍ കിരണ്‍ ഭൂഷണ്‍ സിങ്ങ്, പത്രികാ സമര്‍പ്പണം നാളെ

ബ്രിജ് ഭൂഷണ് സീറ്റില്ല; പകരം മകന്‍ കിരണ്‍ ഭൂഷണ്‍ സിങ്ങ്, പത്രികാ സമര്‍പ്പണം നാളെ

ലഖ്നൗ: ലൈംഗികാരോപണ വിവാദത്തില്‍ കുടങ്ങിയ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിങിന് ഇത്തവണ സീറ്റില്ല. പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങായിരിക്കും കൈസര്‍ഗഞ്ജില്‍നിന്ന് മത്സരിക്കുക. ദേശീയ ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദത്തില്‍ കുടങ്ങിയ ബ്രിജ്ഭൂഷണ്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. എങ്കിലും ഇത്തവണയും താന്‍തന്നെ കൈസര്‍ഗഞ്ജില്‍നിന്ന് സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു ബ്രിജ്ഭൂഷണ്‍ പ്രതികരിച്ചിരുന്നത്.

ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റാണ് കരണ്‍ ഭൂഷണ്‍. ബ്രിജ്ഭൂഷന്റെ മറ്റൊരു മകന്‍ പ്രതിക്ഭൂഷണ്‍ സിങ് ഉത്തര്‍പ്രദേശിലെ എം.എല്‍.എ ആണ്. അഞ്ചാം ഘട്ടത്തില്‍ മെയ് 20-ന് ആണ് കൈസര്‍ഗഞ്ജ് അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥിയെ ബി.ജെ.പി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

Top