തമിഴ്നാടിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം.കെ സ്റ്റാലിന്‍

തമിഴ്നാടിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ  വിമര്‍ശനവുമായി എം.കെ സ്റ്റാലിന്‍

തമിഴ്നാട്: മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരില്‍ തമിഴ്നാടിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മണ്ഡല പുനഃക്രമീകരണത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ ബിജെപിക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭയിലുള്ള 888 സീറ്റുകള്‍ സംസ്ഥാനങ്ങളുടെ തലയില്‍ തൂങ്ങിക്കിടക്കുന്ന കത്തിയാണ്.

തമിഴ്നാട് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നഗ്നമായ ഗൂഢാലോചനയാണ് നടക്കുന്നത്. ജനസംഖ്യാ നിയന്ത്രണം നന്നായി പ്രാവര്‍ത്തികമാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. നല്ലത് ചെയ്തതിന് സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളിലെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതും ചില സംസ്ഥാനങ്ങളിലെ എണ്ണം കുറയ്ക്കുന്നതും ന്യായീകരിക്കാനാകില്ലെന്നും, വോട്ടര്‍മാര്‍ ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ ഇനി നേരം പുലരില്ലെന്നും സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.

Top