ഹരിയാനയില്‍ ബിജെപി പ്രതിസന്ധിയില്‍; മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി പിന്തുണ പിന്‍വലിച്ചു

ഹരിയാനയില്‍ ബിജെപി പ്രതിസന്ധിയില്‍; മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി പിന്തുണ പിന്‍വലിച്ചു

ചണ്ഡീഗഡ്: ഹരിയാനയില്‍ മൂന്നു സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി പിന്തുണ പിന്‍വലിച്ചു. ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു. 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന്റെ അംഗസംഖ്യ ഇതോടെ 43 ആയി കുറഞ്ഞു. ഭൂരിപക്ഷത്തിന് 45 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും ഹരിയാനയിലെ സാഹചര്യം ബിജെപിക്ക് എതിരാണെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. കോണ്‍ഗ്രസിന് നിലവില്‍ 34 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സ്വതന്ത്രരുടെ പിന്തുണ അടക്കം 38 അംഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്.

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. നേരത്തെ ജെജെപി സഖ്യം വിട്ടുപോയതോടെ ബിജെപി പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നിലനിര്‍ത്തുകയായിരുന്നു.

Top