ബിജെപിക്കെതിരായ ആരോപണം; അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് നല്‍കി ബിജെപി

ബിജെപിക്കെതിരായ ആരോപണം; അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് നല്‍കി ബിജെപി

ഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേനയ്ക്കെതിരെ നിയമനടപടി ആരംഭിച്ച് ബിജെപി. അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് നല്‍കി. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇ.ഡിയെ ഉപയോഗിച്ച് ജയിലില്‍ അടക്കുമെന്ന് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന അതിഷിയുടെ ആരോപണത്തിന്‍മേലാണ് നടപടി. ഡല്‍ഹി ബിജെപിയാണ് നോട്ടിസ് അയച്ചത്. അതിഷി മാപ്പ് പറയണമെന്നാണ് നോട്ടിസിലെ ആവശ്യം.

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി വീണ്ടും ഓപ്പറേഷന്‍ താമര ആരംഭിച്ചതയാണ് പാര്‍ട്ടി നേതാക്കളുടെ ആരോപണം. കഴഞ്ഞ ദിവസം ഡല്‍ഹി നിയമസഭയില്‍ ആംആദ്മി എംഎല്‍എ ഋതുരാജ് ഝാ പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി 25 കോടി വാഗ്ദാനം ചെയ്തിരുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് ഇന്നലെ അതിഷിയും വെളിപ്പെടുത്തല്‍ നടത്തിയത്. ബിജെപിയില്‍ ചേര്‍ന്നിലെങ്കില്‍ ഇഡിയെ ഉപയോഗിച്ച് ജയിലില്‍ അടയ്ക്കുമെന്ന് പറഞ്ഞതായുള്ള ഗുരുതര ആരോപണമാണ് അതിഷി ഉന്നയിച്ചത്. വരും ദിവസങ്ങളില്‍ തന്റെ വസതിയില്‍ ഇഡിയുടെ പരിശോധന ഉണ്ടാകുമെന്നും അതിന് ശേഷം ജയിലില്‍ അടിക്കുമെന്നുമാണ് അതിഷി പറഞ്ഞത്.എന്നാല്‍ ആംആദ്മിയുടെ ആരോപണങ്ങള്‍ വ്യാജമെന്നാണ് ബിജെപിയുടെ മറുപടി. എന്തുകൊണ്ട് ഈ കാര്യങ്ങളില്‍ പൊലീസിനെ സമീപിക്കുന്നില്ല എന്നും ബിജെപി ചോദിച്ചു.

Top