തൃശൂരില്‍ വിജയം ഉറപ്പെന്ന വിശ്വാസത്തില്‍ ബിജെപി

തൃശൂരില്‍ വിജയം ഉറപ്പെന്ന വിശ്വാസത്തില്‍ ബിജെപി

തൃശൂര്‍: വോട്ടുകള്‍ ഉറപ്പാക്കിയെന്നും വിജയം നേടുമെന്നുമുള്ള ആത്മവിശ്വാസത്തില്‍ ബിജെപി. 96 ശതമാനവും പോള്‍ ചെയ്യിക്കാനായെന്നും എല്ലാ ബൂത്തിലും പ്രവര്‍ത്തകരെ അണിനിരത്താന്‍ സാധിച്ചുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ചില വിഭാഗങ്ങളില്‍ ‘സുരേഷ്ഗോപി ട്രെന്‍ഡ്’ ഉണ്ടായതായും ഇവര്‍ വിലയിരുത്തുന്നു. സ്ത്രീവോട്ടര്‍മാരിലും യുവവോട്ടര്‍മാരിലുമാണിത്.

വിവാദങ്ങളെല്ലാം അവസാനം സുരേഷ്ഗോപിക്ക് അനുകൂലമായതായും ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്ന് നല്ലൊരു ശതമാനം വോട്ട് കിട്ടിയതായും ബിജെപി പ്രതീക്ഷിക്കുന്നു. എതിര്‍പ്രചാരണങ്ങളെ നേരിട്ടുകൊണ്ടുള്ള രീതി ഗുണം ചെയ്തു. എസ്എന്‍ഡിപി, കെപിഎംഎസ്, ധീവരസഭ, എന്‍എസ്എസ് എന്നീ സാമുദായിക സംഘടനകളുടെ സഹായം ലഭിച്ചതായും പാര്‍ട്ടി കണക്കാക്കുന്നു. ഇതൊക്കെയാണ് വിജയത്തിന്റെ വഴിയായി ബിജെപി വിലയിരുത്തുന്നത്.

Top