ലോക്സഭ തിരഞ്ഞെടുപ്പ്, പ്രകടനപത്രിക കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി; രാജ്‌നാഥ് സിങ്ങ് സമിതി തലവന്‍

ലോക്സഭ തിരഞ്ഞെടുപ്പ്, പ്രകടനപത്രിക കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി; രാജ്‌നാഥ് സിങ്ങ് സമിതി തലവന്‍

ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രകടന പത്രിക കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി. രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍ അടക്കം 27 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. മൂന്നാമതും തുടര്‍ഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജപി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെയാണ് സമിതിയുടെ തലവനായി നിയോഗിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ യഥാക്രമം കണ്‍വീനറും സഹകണ്‍വീനറുമായിരിക്കും. കേരളത്തില്‍ നിന്ന് അനില്‍ ആന്റണിയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കമ്മിറ്റി അംഗങ്ങളാണ്.

Top