ബിജെപി കള്ളവോട്ട്‌ ചേർത്തു; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന് കത്തയച്ച് കെജ്‌രിവാൾ

ഡൽഹി മണ്ഡലത്തിൽ മാത്രം കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ 13000 കള്ളവോട്ടുകൾ ബിജെപി ചേർത്തുവെന്ന് അദ്ദേഹം ആരോപിച്ചു

ബിജെപി കള്ളവോട്ട്‌ ചേർത്തു; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന് കത്തയച്ച് കെജ്‌രിവാൾ
ബിജെപി കള്ളവോട്ട്‌ ചേർത്തു; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന് കത്തയച്ച് കെജ്‌രിവാൾ

ഡൽഹി: ബിജെപി വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുന്നുവെന്ന ആരോപണവുമായി ആം ആദ്‌മി പാർട്ടി. കള്ളവോട്ടുകൾ നീക്കണമെന്നാവശ്യപ്പെട്ട്‌ എഎപി കൺവീനർ അരവിന്ദ്‌ കെജ്‌രിവാൾ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന് കത്തയച്ചു. ഡൽഹി മണ്ഡലത്തിൽ മാത്രം കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ 13000 കള്ളവോട്ടുകൾ ബിജെപി ചേർത്തുവെന്ന് അദ്ദേഹം ആരോപിച്ചു.

ബിജെപി മുന്‍ എംപി ജി.എം സിദ്ദേശ്വരയുടെ ഡൽഹി വിലാസത്തിൽ 13 വോട്ടുകൾ ചേർത്തെന്ന്‌ കെജ്‌രിവാൾ വ്യക്തമാക്കി. പർവേഷ്‌ വർമയുടെ ഡൽഹി വിലാസത്തിൽ 33 വോട്ടും കേന്ദ്രമന്ത്രിമാരായ പങ്കജ്‌ ചൗധരിയുടെയും കമലേഷ്‌ പസ്വാന്റെയും വിലാസത്തിൽ 26 വീതം വോട്ടും ചേർത്തു. മറ്റ്‌ 12 ബിജെപി എംപിമാരുടെ ഡൽഹി വിലാസത്തിലും വ്യാപകമായി പുതിയ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും കെജ്‌രിവാൾ ആരോപിച്ചു.

Share Email
Top