ഇംഫാല്‍: സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. ശനിയാഴ്ച നടന്ന ഡിജിഎആര്‍ മെന്‍ ആന്റ് വിമെന്‍ പോളോ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പഴയതുപോലെ സമാധാനപരമായി ജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ഇന്ത്യാ മുന്നണിയിൽ ഒറ്റപ്പെട്ട് കോൺഗ്രസ്സ്, ഡൽഹിയിൽ ആപ്പിന് ആപ്പ് വച്ചത് രാഹുൽ ഗാന്ധിയെന്ന് !
മണിപ്പുരില്‍ നടന്ന വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് നേരത്തെ ബിരേന്‍ സിങ് ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മേയ് മൂന്ന് മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഖേദമുണ്ട്. സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമാപണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലര്‍ക്കും അവരുടെ വീടുകള്‍ വിടേണ്ടി വന്നു. ഇതില്‍ ക്ഷമ ചോദിക്കുന്നെന്നും ബിരേന്‍ സിങ് പറഞ്ഞിരുന്നു.