ഗൾഫ് യാത്രക്കാർക്ക് വൻ ആശ്വാസം; 22 രൂപയ്ക്ക് 10 കിലോ അധിക ബാഗേജ്; എയർലൈൻസിന്റെ മെഗാ ഓഫർ

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഈ അധിക ബാഗേജ് സൗകര്യം തിരഞ്ഞെടുക്കേണ്ടതാണ്

ഗൾഫ് യാത്രക്കാർക്ക് വൻ ആശ്വാസം; 22 രൂപയ്ക്ക് 10 കിലോ അധിക ബാഗേജ്; എയർലൈൻസിന്റെ മെഗാ ഓഫർ
ഗൾഫ് യാത്രക്കാർക്ക് വൻ ആശ്വാസം; 22 രൂപയ്ക്ക് 10 കിലോ അധിക ബാഗേജ്; എയർലൈൻസിന്റെ മെഗാ ഓഫർ

ൾഫ്-ഇന്ത്യാ സെക്ടറിലെ യാത്രക്കാർക്കായി വൻ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് എയർഇന്ത്യ എക്സ്പ്രസ്. വെറും ഒരു ദിർഹമിന് (ഏകദേശം 22 ഇന്ത്യൻ രൂപ) 10 കിലോ അധിക ബാഗേജാണ് എയർലൈൻസ് അനുവദിക്കുന്നത്. ഈ മാസം ഒക്ടോബർ 31-നകം ടിക്കറ്റ് ബുക്ക് ചെയ്യുകയും നവംബർ 30-നകം യാത്ര ചെയ്യുകയും ചെയ്യുന്ന ജിസിസി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഈ അധിക ബാഗേജ് സൗകര്യം തിരഞ്ഞെടുക്കേണ്ടതാണ്. ഒരിക്കൽ ഇഷ്യൂ ചെയ്ത ടിക്കറ്റുകൾക്ക് ഈ ഓഫർ ബാധകമല്ലെന്നും എയർലൈൻ അറിയിച്ചു.

Also Read: ഗതാഗതക്കുരുക്ക് ഉണ്ടാക്കിയാൽ കുടുങ്ങും; ഡ്രോൺ നിരീക്ഷണം ശക്തമാക്കി, കടുത്ത ശിക്ഷയുമായി കുവൈത്ത്

പ്രധാന ശ്രദ്ധേയമായ കാര്യങ്ങൾ

ഓഫർ കാലാവധി: 2025 ഒക്ടോബർ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം.

യാത്രാ കാലാവധി: 2025 നവംബർ 30 വരെ യാത്ര ചെയ്യുന്നവർക്ക് ഓഫർ പ്രയോജനപ്പെടുത്താം.

ഈ ആനുകൂല്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം അധികമായി ചേർക്കാൻ കഴിയില്ല.

ഓണം, ദീപാവലി തുടങ്ങിയ ആഘോഷ വേളകളിൽ സമ്മാനങ്ങളും അത്യാവശ്യ സാധനങ്ങളുമായി നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുകയാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.

Share Email
Top