മാരുതി കാറുകൾക്ക് ജൂലൈയിൽ വമ്പൻ ഓഫറുകൾ !

ഈ ആനുകൂല്യങ്ങളിൽ ഫ്ലാറ്റ് ക്യാഷ് ഡിസ്‍കൌണ്ട്, എക്സ്ചേഞ്ച് ബോണസ്, ഗ്രാമീണ വിൽപ്പന ഓഫർ തുടങ്ങിയവ ഉൾപ്പെടുന്നു

മാരുതി കാറുകൾക്ക് ജൂലൈയിൽ വമ്പൻ ഓഫറുകൾ !
മാരുതി കാറുകൾക്ക് ജൂലൈയിൽ വമ്പൻ ഓഫറുകൾ !

മാരുതി സുസുക്കി 2025 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ തങ്ങളുടെ അരീന ശ്രേണിയിലുള്ള വാഹനങ്ങൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. സാധാരണ പെട്രോൾ വകഭേദങ്ങൾ മാത്രമല്ല, സിഎൻജി മോഡലുകളും മികച്ച ഓഫറുകളോടെ ലഭ്യമാണ്. ഈ ആനുകൂല്യങ്ങളിൽ ഫ്ലാറ്റ് ക്യാഷ് ഡിസ്‍കൌണ്ട്, എക്സ്ചേഞ്ച് ബോണസ്, ഗ്രാമീണ വിൽപ്പന ഓഫർ തുടങ്ങിയവ ഉൾപ്പെടുന്നു.

മാരുതി സുസുക്കി സ്വിഫ്റ്റ്

ഈ മാസം, മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പെട്രോൾ മാനുവൽ, സിഎൻജി വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് 1.05 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം, സ്വിഫ്റ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളിൽ 1.10 ലക്ഷം രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

മാരുതി വാഗൺ ആർ

ഈ മാസം, മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ ഫാമിലി കാറായ വാഗൺ ആറിന്റെ പെട്രോൾ മാനുവൽ വേരിയന്റുകളിൽ 1.05 ലക്ഷം രൂപ വരെയും പെട്രോൾ എഎംടി വേരിയന്റുകളിൽ ഒരു ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും. മറുവശത്ത്, വാഗൺ ആറിന്റെ സിഎൻജി വേരിയന്റുകളിൽ 95,000 മുതൽ 1.05 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും.

Also Read: പുത്തൻ വാഹനം സ്വന്തമാക്കി സിമ്രാന്‍ !

മാരുതി ആൾട്ടോ K10

മാരുതി സുസുക്കിയുടെ താങ്ങാനാവുന്ന വിലയിലുള്ള ഹാച്ച്ബാക്കായ ആൾട്ടോ K10 പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 27,500 രൂപ വരെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അതായത് നിങ്ങൾക്ക് 62,500 രൂപ വരെ മൊത്തം ആനുകൂല്യം ലഭിക്കും. വാഗൺ ആർ പെട്രോൾ AMT വേരിയന്റുകൾക്ക് 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 67,500 രൂപ മൊത്തം ആനുകൂല്യവും ലഭിക്കും.

മാരുതി ബ്രെസ

മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവി ബ്രെസയുടെ എല്ലാ പെട്രോൾ വകഭേദങ്ങളിലും 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാകും. ഇതോടെ ഈ മാസം മൊത്തം ആനുകൂല്യം 45,000 രൂപയായി ഉയരും. മറുവശത്ത്, ബ്രെസ്സയുടെ സിഎൻജി വകഭേദങ്ങളിൽ 35,000 രൂപ വരെ ആനുകൂല്യം ലഭ്യമാകും.

മാരുതി സെലേറിയോ

മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച മൈലേജ് കാറുകളിലൊന്നായ സെലേറിയോയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് ഈ മാസം 62,500 രൂപ വരെയും പെട്രോൾ എഎംടി വേരിയന്റുകൾക്ക് 67,500 രൂപ വരെയും സിഎൻജി മാനുവൽ വേരിയന്റുകൾക്ക് 62,500 രൂപ വരെയും ആനുകൂല്യം ലഭിക്കും.

മാരുതി ഈക്കോ

ഇക്കോയുടെ പെട്രോൾ വേരിയന്റുകൾക്ക് 45,000 രൂപ വരെയും സിഎൻജി, കാർഗോ വേരിയന്റുകൾക്ക് 40,000 രൂപ വരെയും കിഴിവ് ലഭിക്കുന്നു. അതേസമയം ഇക്കോയുടെ ആംബുലൻസ് പതിപ്പിന് 5,000 രൂപ വരെ ആനുകൂല്യം ലഭിക്കും.

Share Email
Top