തമിഴകത്ത് ‘ബിഗ് എം’; ധനുഷ്-രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിയും!

'ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോൾ, അത് ചരിത്രമായി മാറുന്നു' എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചത്

തമിഴകത്ത് ‘ബിഗ് എം’; ധനുഷ്-രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിയും!
തമിഴകത്ത് ‘ബിഗ് എം’; ധനുഷ്-രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിയും!

‘അമരൻ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും. ധനുഷ് നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി ഒരു നിർണ്ണായക വേഷത്തിലെത്തുന്നു എന്ന അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ‘ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോൾ, അത് ചരിത്രമായി മാറുന്നു’ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചത്.

‘കമ്മത്ത് ആൻഡ് കമ്മത്ത്’ എന്ന സിനിമയിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നെങ്കിലും, ഇരുവരും ഒന്നിക്കുന്ന പൂർണ്ണരൂപത്തിലുള്ള ആദ്യ ചിത്രമാണിത്. വൈറൽ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സായ് അഭ്യങ്കറിന്റെ ബിജിഎമ്മിൽ മമ്മൂട്ടിയുടെ മാസ് ആക്ഷൻ സീനുകൾ കാണാൻ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാർ. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 15 കോടി രൂപയാണ് ചിത്രത്തിനായി മമ്മൂട്ടിക്ക് ഓഫർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Also Read: ‘ആർമി’ കാത്തിരുന്ന ആ നിമിഷം; ആഗോള വേദിയിൽ ബിടിഎസ് വിസ്മയം വീണ്ടും, കൂട്ടിന് നെറ്റ്ഫ്ലിക്സും!

തമിഴ് ചിത്രത്തിനൊപ്പം തന്നെ മലയാളത്തിലും മമ്മൂട്ടിയുടേതായി വമ്പൻ പ്രോജക്റ്റുകൾ ഒരുങ്ങുന്നുണ്ട്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പദയാത്ര’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത അടൂർ-മമ്മൂട്ടി കൂട്ടുക്കെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. കെ.വി. മോഹൻകുമാറും അടൂരും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Share Email
Top