കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഭാരത് എന്‍സിഎപി പുറത്തിറക്കി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഈ പ്രീമിയം സബ്കോംപാക്റ്റ് എസ്യുവിക്ക് മികച്ച 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 30.21 പോയിന്റുകളും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 44.42 പോയിന്റുകളും കാര്‍ നേടി. സുരക്ഷാ റേറ്റിംഗ് സിറോസിന്റെ ആറ് ട്രിമ്മുകള്‍ക്കും (HTK, HTK (O), HTK+, HTX, HTX+, HTX+ (O)) ബാധകമാണെന്നത് ശ്രദ്ധേയമാണ്.
മണിക്കൂറില്‍ 63.95 കിലോമീറ്റര്‍ വേഗതയില്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ (ODB) ഫ്രണ്ടല്‍ ഇംപാക്റ്റ്, മണിക്കൂറില്‍ 50.17 കിലോമീറ്റര്‍ വേഗതയില്‍ മൊബൈല്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ (MDB) സൈഡ് ഇംപാക്റ്റ് ടെസ്റ്റ്, മണിക്കൂറില്‍ 29.17 കിലോമീറ്റര്‍ വേഗതയില്‍ പോള്‍ സൈഡ് ഇംപാക്റ്റ് എന്നിവ ഉള്‍പ്പെടെ നിരവധി നിര്‍ണായക സുരക്ഷാ പരിശോധനകള്‍ക്ക് സിറോസ് വിധേയമായി.