കേരളത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി ഭാരത് എയര്‍ടെല്‍ !

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2500-ഓളം പുതിയ സൈറ്റുകള്‍ എയർടെൽ തുടങ്ങി

കേരളത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി ഭാരത് എയര്‍ടെല്‍ !
കേരളത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി ഭാരത് എയര്‍ടെല്‍ !

കേരളത്തിലെ നെറ്റ്‌വര്‍ക്ക് വിപുലീകരിച്ചതോടെ മികച്ച നേട്ടം സ്വന്തമാക്കി ഭാരത് എയര്‍ടെല്‍. ഇതോടെ സംസ്ഥാനത്ത് എയര്‍ടെല്ലിന്‍റെ ആകെ സൈറ്റുകളുടെ എണ്ണം 11,000-ത്തിന് അടുത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2500-ഓളം പുതിയ സൈറ്റുകള്‍ എയർടെൽ തുടങ്ങി.

ഇതോടെ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെക്കാള്‍ കൂടുതല്‍ സൈറ്റുകളുമായി എയര്‍ടെല്‍ കേരളത്തിലെ മുന്‍നിര ടെലികോം സേവനദാതാക്കളായി മാറുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഗ്രാമീണ, നഗര മേഖലകളെ ഉള്‍പ്പെടുത്തി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്ന സമീപനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

Also Read: പ്രപഞ്ചത്തിലെ നിഗൂഢ ശക്തിയായ ‘ഡാര്‍ക്ക് എനര്‍ജി’ ദുര്‍ബലമാകുന്നു

‘എയര്‍ടെല്ലിന്‍റെ നിര്‍ണായക വിപണിയാണ് കേരളം, ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്‌വര്‍ക്ക് അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14 ജില്ലകളിലുടനീളം നെറ്റ്‌വര്‍ക്ക് ഡെന്‍സിഫിക്കേഷനില്‍ എയര്‍ടെല്‍ സംസ്ഥാനത്ത് ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും’- ഭാരതി എയര്‍ടെല്‍ കേരള സിഒഒ ഗോകുല്‍ ജെ അഭിപ്രായപ്പെട്ടു.

അതേസമയം സംസ്ഥാന ഹൈവേകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, കായലുകള്‍, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തടസ്സമില്ലാത്ത എയര്‍ടെല്‍ സേവനം ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

Share Email
Top