ടിക്കറ്റ് പോരിൽ വീണ് ബെംഗളൂരു; ചിന്നസ്വാമിക്ക് ഐപിഎൽ ഫൈനൽ വേദി നഷ്ടമായി

കർണാടകയിലെ എംഎൽഎമാർക്ക് ഓരോ മത്സരത്തിനും അഞ്ചു ടിക്കറ്റുകൾ വീതം സൗജന്യമായി നൽകണമെന്ന കോൺഗ്രസ് എംഎൽഎ വിജയാനന്ദിന്റെ ആവശ്യം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്

ടിക്കറ്റ് പോരിൽ വീണ് ബെംഗളൂരു; ചിന്നസ്വാമിക്ക് ഐപിഎൽ ഫൈനൽ വേദി നഷ്ടമായി
ടിക്കറ്റ് പോരിൽ വീണ് ബെംഗളൂരു; ചിന്നസ്വാമിക്ക് ഐപിഎൽ ഫൈനൽ വേദി നഷ്ടമായി

ഴിഞ്ഞ വർഷം ഐപിഎൽ കിരീടം നേടിയതിന്റെ ആവേശം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും ആരാധകർക്കും കയ്പേറിയ ഓർമ്മയായി മാറുന്നു. കിരീടനേട്ടത്തിന് പിന്നാലെ നടന്ന വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച ദുരന്തം നഗരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ വലിയ തോതിൽ ബാധിച്ചിരുന്നു. ഇത്തവണ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയൊരുക്കിയെങ്കിലും, ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം തിരിച്ചടിയായതോടെ ബെംഗളൂരുവിന് ഐപിഎൽ ഫൈനൽ വേദി നഷ്ടമായി. അഹമ്മദാബാദാണ് പുതിയ ഫൈനൽ വേദി.

കർണാടകയിലെ എംഎൽഎമാർക്ക് ഓരോ മത്സരത്തിനും അഞ്ചു ടിക്കറ്റുകൾ വീതം സൗജന്യമായി നൽകണമെന്ന കോൺഗ്രസ് എംഎൽഎ വിജയാനന്ദിന്റെ ആവശ്യം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. എംഎൽഎമാർ വരിനിൽക്കേണ്ടവരല്ലെന്ന അദ്ദേഹത്തിന്റെ പരാമർശത്തിന് പിന്നാലെ, ഓരോ ജനപ്രതിനിധിക്കും മൂന്ന് ടിക്കറ്റുകൾ വീതം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിസിസിഐയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായ ഈ നടപടി കടുത്ത എതിർപ്പിന് കാരണമായി.

Also Read:വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ‘ബാലവേല’; രാജസ്ഥാൻ റോയൽസിനെതിരെ പരാതി

ഈ സീസണിലും മികച്ച ഫോമിൽ തുടരുന്ന ആർസിബിയുടെ ആരാധകർക്ക് സ്വന്തം തട്ടകത്തിൽ ഫൈനൽ കാണാനുള്ള അവസരം നഷ്ടമായത് വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങളും രാഷ്ട്രീയപ്പോരും കാരണം വേദി മാറ്റേണ്ടി വന്നത് സർക്കാരിനെതിരെ ആരാധകരുടെ പ്രതിഷേധത്തിന് വഴിവെച്ചേക്കാം. ബിസിസിഐ നിബന്ധനകളുടെ ലംഘനമാണ് വേദി മാറ്റത്തിന് പിന്നിലെന്ന സൂചനയാണ് ഐപിഎൽ അധികൃതർ നൽകുന്നത്.

Share Email
Top