രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

രോഗ്യത്തോടെയിരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ഏത് പ്രായത്തിലുള്ള ആളാണെങ്കിലും ജലാംശം നിലനിര്‍ത്താനും നല്ല ചര്‍മ്മം നേടാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗം വെള്ളം കുടിക്കുക എന്നതാണ്. ദിവസേന ഒരാള്‍ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. എല്ലാ ദിവസവും രാവിലെ വെള്ളം കുടിച്ച് കൊണ്ട് തുടങ്ങുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും നമ്മളെ മോചിപ്പിക്കും.

ആയുര്‍വേദം അനുസരിച്ച് രാവിലെ വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്‍കുന്നു. അവ എന്തൊക്കെയാണ് എന്ന് നോക്കാം, അധിക ഭാരം കുറയ്ക്കാന്‍ ചൂടുവെള്ളം സഹായിക്കുമെന്ന് പലര്‍ക്കും അറിയാം. ചെറുചൂടുള്ള വെള്ളം ശരീരത്തിന്റെ താപനില ഉയര്‍ത്തുന്നു, ഇത് ഉപാപചയ നിരക്ക് മെച്ചപ്പെടുത്തുന്നു. ചൂടുവെള്ളം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, ദഹനവ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്തുകൊണ്ട് ഭക്ഷണം ദഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി, ചുമ, ജലദോഷം, വയറ്റിലെ പ്രശ്നങ്ങള്‍ എന്നിവ നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ധാരാളം ചെറുചൂടുള്ള വെള്ളം കുടിക്കുക.

സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി നഴ്‌സസ് ആന്‍ഡ് അസോസിയേറ്റ്‌സിന്റെ ഔദ്യോഗിക ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനം മെച്ചപ്പെടുത്തും എന്നാണ് പറയുന്നത്.വയറിലെ പേശികളെ സുഖപ്പെടുത്താനും മലബന്ധത്തില്‍ നിന്ന് ഉടനടി ആശ്വാസം നല്‍കാനുമുള്ള കഴിവ് ചൂടുവെള്ളത്തിനുണ്ട്. കൂടാതെ ചൂടുവെള്ളം രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യും. ചൂടുവെള്ളം കുടിക്കുന്നത് വയറുവേദന, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനുമുള്ള ഒരു മികച്ച മാര്‍ഗമാണ്. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Top