15കാരൻ വൈഭവിനെ ബെഞ്ചിലിരുത്തിയത് വൻ അബദ്ധം; ഐപിഎൽ താരത്തെ വെള്ളം ചുമക്കാൻ ഏൽപ്പിച്ചെന്ന് മുഹമ്മദ് കൈഫ്!

ഇംഗ്ലണ്ടിലെ മോശം തുടക്കത്തിന് ശേഷം സിംബാബ്വെക്കെതിരായ പരമ്പരയിൽ ശക്തമായി തിരിച്ചെത്തിയ സൂര്യവംശി മികച്ച പ്രകടനം കാഴ്ചവെക്കുകയും 'പ്ലെയർ ഓഫ് ദി സീരീസ്' പുരസ്‌കാരം നേടുകയും ചെയ്തിരുന്നു

15കാരൻ വൈഭവിനെ ബെഞ്ചിലിരുത്തിയത് വൻ അബദ്ധം; ഐപിഎൽ താരത്തെ വെള്ളം ചുമക്കാൻ ഏൽപ്പിച്ചെന്ന് മുഹമ്മദ് കൈഫ്!
15കാരൻ വൈഭവിനെ ബെഞ്ചിലിരുത്തിയത് വൻ അബദ്ധം; ഐപിഎൽ താരത്തെ വെള്ളം ചുമക്കാൻ ഏൽപ്പിച്ചെന്ന് മുഹമ്മദ് കൈഫ്!

മുംബൈ: പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയനായ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 2026 ഐ.പി.എൽ സീസണിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ 15 വയസ്സുകാരനായ താരത്തെ അയർലൻഡ് പര്യടനത്തിൽ തന്നെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കണമായിരുന്നുവെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അഭിപ്രായപ്പെട്ടു. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് ശേഷം അവസരം ലഭിച്ചെങ്കിലും, വൈഭവിനെ ബെഞ്ചിലിരുത്തിയ നടപടിയെ ‘ആദ്യം വെള്ളം ചുമക്കാൻ ഏൽപ്പിച്ചു’ എന്നാണ് അദ്ദേഹം പരിഹസിച്ചത്. അസാധാരണ പ്രതിഭയുള്ള ഒരു താരത്തെ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സെലക്ഷനിലെ പിഴവുകൾ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കം പ്രയാസകരമാക്കിയെന്നും കൈഫ് കുറ്റപ്പെടുത്തി.

അയർലൻഡ് പര്യടനത്തിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ താരത്തിന്റെ പരിഭ്രമം മാറുകയും, തുടർന്നെത്തിയ ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് കൈഫ് വിശ്വസിക്കുന്നു. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിൽ ജോഫ്ര ആർച്ചറെപ്പോലുള്ള പ്രമുഖ ബൗളർമാർക്കെതിരെ തിളങ്ങാൻ വൈഭവിന് സാധിച്ചിരുന്നില്ല. ഒരു പരാജയത്തിന് പിന്നാലെ മാത്രം താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയ മാനേജ്മെന്റിന്റെ തീരുമാനം തികച്ചും തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.

Also Read:ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ലങ്കയിൽ; പരിശീലന മത്സരം ഓഗസ്റ്റ് ഏഴുമുതൽ

എങ്കിലും, ഇംഗ്ലണ്ടിലെ മോശം തുടക്കത്തിന് ശേഷം സിംബാബ്വെക്കെതിരായ പരമ്പരയിൽ ശക്തമായി തിരിച്ചെത്തിയ സൂര്യവംശി മികച്ച പ്രകടനം കാഴ്ചവെക്കുകയും ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. വൈഭവ് ടീമിലെ ഒരു യഥാർത്ഥ ‘എക്‌സ്-ഫാക്ടർ’ ആണെന്നും, അത്തരം താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ടെന്നും കൈഫ് ചൂണ്ടിക്കാണിച്ചു. ഇന്ത്യയിൽ കളിക്കുമ്പോൾ താരം വീണ്ടും ധാരാളം റൺസ് സ്‌കോർ ചെയ്യുമെന്ന കാര്യത്തിൽ തനിക്ക് പൂർണ്ണ ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top