വിരമിക്കലിന് പിന്നാലെ പുതിയ ലക്ഷ്യവുമായി ബെൻ സ്റ്റോക്സ്; ഭാവിയിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകുമെന്ന് വെളിപ്പെടുത്തൽ!

ഉത്തരവാദിത്തത്തിന്റെ ഭാരം എന്താണെന്ന് ക്യാപ്റ്റനായിരുന്ന എനിക്ക് വ്യക്തമായി അറിയാം

വിരമിക്കലിന് പിന്നാലെ പുതിയ ലക്ഷ്യവുമായി ബെൻ സ്റ്റോക്സ്; ഭാവിയിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകുമെന്ന് വെളിപ്പെടുത്തൽ!
വിരമിക്കലിന് പിന്നാലെ പുതിയ ലക്ഷ്യവുമായി ബെൻ സ്റ്റോക്സ്; ഭാവിയിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകുമെന്ന് വെളിപ്പെടുത്തൽ!

നൈറ്റ് ക്ലബ് വിവാദത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ട്രെന്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയായിരുന്നു താരത്തിന്റെ വിടവാങ്ങൽ പ്രഖ്യാപനം. എന്നാൽ മത്സരരംഗത്തുനിന്ന് പൂർണ്ണമായി വിട്ടുനിൽക്കാൻ താനൊരുക്കമല്ലെന്നും, ഭാവിയിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലക കുപ്പായം അണിയാൻ താൽപ്യമുണ്ടെന്നുമാണ് മുപ്പത്തിയഞ്ചുകാരനായ സ്റ്റോക്സ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ‘ഫോർ ദ് ലവ് ഓഫ് ക്രിക്കറ്റ്’ എന്ന പോഡ്കാസ്റ്റിലാണ് താരം തന്റെ ഭാവി പദ്ധതികളെക്കുറിച്ച് മനസ്സ് തുറന്നത്.

‘എനിക്ക് ഈ മത്സരരംഗത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹം. കോച്ചിന്റെ വേഷമാണ് അതിനു ബെസ്റ്റ്. ഉത്തരവാദിത്തത്തിന്റെ ഭാരം എന്താണെന്ന് ക്യാപ്റ്റനായിരുന്ന എനിക്ക് വ്യക്തമായി അറിയാം. ഭാവിയിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി ഞാൻ വരുമെന്നാണ് പ്രതീക്ഷ. അതിനുവേണ്ടിയുള്ള തയാറെടുപ്പുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ലവൽ 3 കോച്ചിങ് പരിശീലനം നടത്തുകയാണ് ഞാൻ’, സ്റ്റോക്സ് വെളിപ്പെടുത്തി.

Also Read:പ്രീതി സിന്റയുമായുള്ള പ്രണയവാർത്തകളിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ; വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിൽ വ്യക്തത!

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ വിജയമാഘോഷിക്കാൻ സ്റ്റോക്സും പേസ് ബൗളർ അറ്റ്കിൻസണും ടീമിന്റെ മിഡ്‌നൈറ്റ് കർഫ്യൂ തെറ്റിച്ച് നൈറ്റ് ക്ലബ്ബിൽ പോയതും, അവിടെയൊരു റഗ്ബി താരവുമായി തർക്കമുണ്ടായതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും രണ്ടാം ടെസ്റ്റിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് താരം മൂന്നാം ടെസ്റ്റിനിടെ കളി മതിയാക്കുമെന്ന് പ്രഖ്യാപിച്ചത്.

Share Email
Top