‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണയുണ്ട്’! സൈക്കോ ചിരിയുമായി ലിയോണ ലിഷോയ്; മിഥുൻ മാനുവലിന്റെ ‘അണലി’ പോസ്റ്റർ പുറത്ത്

'ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും' എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്ററിൽ സൈക്കോ ചിരിയുമായിട്ടാണ് ലിയോണ എത്തുന്നത്

‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണയുണ്ട്’! സൈക്കോ ചിരിയുമായി ലിയോണ ലിഷോയ്; മിഥുൻ മാനുവലിന്റെ ‘അണലി’ പോസ്റ്റർ പുറത്ത്
‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണയുണ്ട്’! സൈക്കോ ചിരിയുമായി ലിയോണ ലിഷോയ്; മിഥുൻ മാനുവലിന്റെ ‘അണലി’ പോസ്റ്റർ പുറത്ത്

മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘അണലി’ എന്ന വെബ് സീരീസിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടി ലിയോണ ലിഷോയിയുടെ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്ററിൽ സൈക്കോ ചിരിയുമായിട്ടാണ് ലിയോണ എത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം വൈകാതെ സ്ട്രീമിംഗ് ആരംഭിക്കും.

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ സീരീസിൽ ജോളി ജോസഫ് എന്ന പ്രധാന കഥാപാത്രത്തെയാണ് ലിയോണ ലിഷോയ് അവതരിപ്പിക്കുന്നത്. ഇത് ലിയോണയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ വേഷങ്ങളിൽ ഒന്നായിരിക്കും. മുൻപ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായും ടെലിവിഷൻ പരമ്പരയായും പ്രേക്ഷകരിലേക്ക് എത്തിയ സംഭവമാണ് ഇപ്പോൾ വെബ് സീരീസായി പുനരവതരിക്കുന്നത്.

Also Read: ‘എ’ സർട്ടിഫിക്കറ്റുമായി ലോകേഷ് കനകരാജിന്റെ ‘ഡിസി’! ദൈർഘ്യം 2 മണിക്കൂറും 23 മിനിറ്റും

നിഖില വിമലും പ്രധാന വേഷത്തിലെത്തുന്ന ഈ സീരീസ് ഏഷ്യാവിൽ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജയസൂര്യ കേന്ദ്രകഥാപാത്രമായെത്തി വൻ ശ്രദ്ധനേടിയ ‘ആട് 3’ ആണ് മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Share Email
Top