സൗദി അറേബ്യയിലെ റിയാദിൽ പൊതുസ്ഥലത്ത് സംഘർഷം. 12 പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.12 സിറിയക്കാരാണ് അറസ്റ്റിലായത്. ഇവർ അടിപിടിയുണ്ടാക്കുന്നതിൻറെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.