ചൂടിനെ ചെറുക്കാം കുളിർമയോടെ; ഇതാ വ്യത്യസ്തവും രുചികരവുമായ ‘കുക്കുമ്പർ റൈസ്’!

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം രുചിയിലും ഗുണത്തിലും കേമനാണ്

ചൂടിനെ ചെറുക്കാം കുളിർമയോടെ; ഇതാ വ്യത്യസ്തവും രുചികരവുമായ ‘കുക്കുമ്പർ റൈസ്’!
ചൂടിനെ ചെറുക്കാം കുളിർമയോടെ; ഇതാ വ്യത്യസ്തവും രുചികരവുമായ ‘കുക്കുമ്പർ റൈസ്’!

വേനൽക്കാലത്തെ കടുത്ത ചൂടിൽ ശരീരത്തിന് തണുപ്പേകാൻ കുക്കുമ്പറിനോളം മികച്ച മറ്റൊരു ഓപ്ഷനില്ല. എരിവും പുളിയുമുള്ള കറികൾ ഒഴിവാക്കി, വയറിന് അസ്വസ്ഥതയുണ്ടാക്കാത്ത ലളിതമായ ഒരു വിഭവം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ കുക്കുമ്പർ റൈസ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം രുചിയിലും ഗുണത്തിലും കേമനാണ്. ലഞ്ചിനും ഡിന്നറിനും ഒരുപോലെ അനുയോജ്യം.

ആവശ്യമായ ചേരുവകൾ

വേവിച്ച ചോറ് – 1 കപ്പ്

കുക്കുമ്പർ – 2 എണ്ണം

നിലക്കടല, കശുവണ്ടി – 2 ടേബിൾ സ്പൂൺ വീതം

കടലപ്പരിപ്പ് – 1 ടേബിൾ സ്പൂൺ

Also Read: കാലുകൾ പറയും രഹസ്യങ്ങൾ; ശരീരത്തിന്റെ ആരോഗ്യം അറിയാൻ പാദങ്ങളിലേക്ക് നോക്കാം!

കടുക് – 1 ടീസ്പൂൺ

ഇഞ്ചി, പച്ചമുളക് (അരിഞ്ഞത്) – 1 ടീസ്പൂൺ വീതം

സവാള – 1 ചെറുത്

കറിവേപ്പില, മല്ലിയില – ആവശ്യത്തിന്

ഉപ്പ്, നാരങ്ങാനീര് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കുക്കുമ്പർ ഗ്രേറ്റ് ചെയ്ത് എടുക്കുക. അതിലെ അധികമുള്ള വെള്ളം നന്നായി പിഴിഞ്ഞു കളയണം. (വെള്ളം കളഞ്ഞില്ലെങ്കിൽ ചോറ് കുഴഞ്ഞുപോകാൻ സാധ്യതയുണ്ട്). ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് കടലപ്പരിപ്പ്, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള ഗോൾഡൻ നിറമാകുമ്പോൾ കറിവേപ്പിലയും വറുത്ത നിലക്കടലയും കശുവണ്ടിയും ചേർത്തിളക്കുക. പിഴിഞ്ഞുവെച്ചിരിക്കുന്ന കുക്കുമ്പർ ചേർത്ത് ഏകദേശം രണ്ട് മിനിറ്റ് വഴറ്റുക. (കുക്കുമ്പർ അധികനേരം വെന്തുപോകരുത്). ഇതിലേക്ക് വേവിച്ചു വെച്ച ചോറും പാകത്തിന് ഉപ്പും ചേർത്ത് സാവധാനം ഇളക്കി യോജിപ്പിക്കുക. അവസാനമായി മല്ലിയിലയും അല്പം നാരങ്ങാനീരും ചേർത്ത് ഇളക്കി തീ അണയ്ക്കാം. തലേദിവസത്തെ ബാക്കി വന്ന ചോറ് ഉപയോഗിച്ചും വളരെ പെട്ടെന്ന് ഈ വിഭവം തയ്യാറാക്കാവുന്നതാണ്. അധികം എരിവില്ലാത്തതിനാൽ കുട്ടികൾക്കും ഇത് ഏറെ പ്രിയങ്കരമായിരിക്കും.

Share Email
Top