ചർമ്മ സംരക്ഷണത്തിനും തുളസി അടിപൊളി തന്നെ

തുളസിയില മുഖത്ത് പുരട്ടുന്നത് മുഖക്കുരു, പാടുകൾ എന്നിവയൊന്നുമില്ലാതാക്കാൻ സഹായിക്കുന്നു

ചർമ്മ സംരക്ഷണത്തിനും തുളസി അടിപൊളി തന്നെ
ചർമ്മ സംരക്ഷണത്തിനും തുളസി അടിപൊളി തന്നെ

തുളസിയുടെ മണം മാത്രമല്ല ചർമ്മ സംരക്ഷണ ഗുണങ്ങളും അത്ഭുതപ്പെടുത്തും. തുളസിയില മുഖത്ത് പുരട്ടുന്നത് മുഖക്കുരു, പാടുകൾ എന്നിവയൊന്നുമില്ലാതാക്കാൻ സഹായിക്കുന്നു. അത് ചർമ്മ പരിചരണത്തിനായി ഉപയോഗിക്കാൻ നിരവധി വിദ്യകളുണ്ട്.

തുളസി തേൻ
ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. തേൻ നാച്യുറൽ ഹ്യുമിക്റ്റൻ്റാണ്.

Also Read: തക്കാളി അച്ചാർ തയ്യാറാക്കിയാലോ?

തുളസി തൈര്
ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തൈര് ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനു സഹായിക്കും.

തുളസി കറ്റാർവാഴ ജെൽ
ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കറ്റാർവാഴയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതയുണ്ട്.

തുളസി ടോണർ
ഒരു കപ്പ് വെള്ളം തിളപ്പിക്കം. അതിലേയ്ക്ക് ഒരു പിടി തുളസിയില ചേർത്തു തിളപ്പിക്കാം. അത് തണുത്തതിനു ശേഷം അരിച്ച് വെള്ളമെടുക്കാം. ഇത് മുഖം കഴുകാൻ ഉപയോഗിക്കാം.

Share Email
Top