CMDRF

സ്‌പെയിന്‍ താരം ഡാനി ഒള്‍മോയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണയുടെ ശ്രമം

സ്‌പെയിന്‍ താരം ഡാനി ഒള്‍മോയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണയുടെ ശ്രമം
സ്‌പെയിന്‍ താരം ഡാനി ഒള്‍മോയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണയുടെ ശ്രമം

മാഡ്രിഡ്: യൂറോ കപ്പ് ചാമ്പ്യന്മാരായ സ്‌പെയിനിന്റെ താരം ഡാനി ഒള്‍മോയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണയുടെ ശ്രമം. നിലവില്‍ ജര്‍മ്മന്‍ ക്ലബ് ആര്‍ ബി ലൈപ്‌സിഗിന്റെ താരമാണ് ഒള്‍മോ. ആറ് വര്‍ഷത്തേയ്ക്ക് താരത്തെ സ്വന്തമാക്കാനാണ് സ്പാനിഷ് വമ്പന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് തുടങ്ങിയ ക്ലബുകളില്‍ നിന്നും ഒള്‍മോയെ തേടി ഓഫറുകള്‍ വന്നിട്ടുണ്ട്.

ബാഴ്‌സയുടെ നീക്കത്തില്‍ പ്രതികരണവുമായി ഡാനി ഒള്‍മോയും രംഗത്തെത്തി .താന്‍ എവിടെയായിരുന്നാലും വിജയങ്ങള്‍ നേടുകയാണ് പ്രധാനം വലിയ ക്ലബുകളില്‍ കളിക്കാന്‍ കഴിയുന്നത് മികച്ച അവസരമാണ്. ബാഴ്‌സയ്ക്ക് പുറമെ മറ്റ് പല ക്ലബുകളും തന്നെ സമീപിച്ചിട്ടുണ്ട്. തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള സ്ഥലം തിരഞ്ഞെടുക്കുമെന്നും ഓള്‍മോ വ്യക്തമാക്കി.

അതേസമയം സ്പാനിഷ് മധ്യനിര താരത്തെ സ്വന്തമാക്കുന്നതില്‍ ബാഴ്‌സയ്ക്ക് മുന്നിലുള്ള തടസം സാമ്പത്തിക പ്രതിസന്ധിയാണ്. മറ്റൊരു സ്‌പെയിന്‍ താരം നിക്കോ വില്യംസിനെയും ബാഴ്‌സ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇരുതാരങ്ങളില്‍ ഒരാളെ മാത്രമെ കറ്റാലിയന്‍ ക്ലബിന് സ്വന്തമാക്കാന്‍ കഴിയൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലെങ്കില്‍ ടീമില്‍ നിന്ന് ഒരു താരത്തെ ഒഴിവാക്കിയാല്‍ മാത്രമേ ഇരുവരെയും ക്ലബിലേക്ക് എത്തിക്കാന്‍ കഴിയൂ.

Top