മദ്യനയം ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചത്, ഒരു ശുപാർശയും സർക്കാരിന് നൽകിയിട്ടില്ല; വിശദീകരണവുമായി ടൂറിസം ഡയറക്ടര്‍

മദ്യനയം ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചത്, ഒരു ശുപാർശയും സർക്കാരിന് നൽകിയിട്ടില്ല; വിശദീകരണവുമായി ടൂറിസം ഡയറക്ടര്‍

തിരുവനന്തപുരം: മദ്യനയ യോഗത്തില്‍ വിശദീകരണവുമായി ടൂറിസം ഡയറക്ടര്‍. മദ്യനയം പുതുക്കുന്നത് ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചത്. പതിവ് യോഗം മാത്രമെന്നും വിശദീകരണം. മദ്യനയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന ടൂറിസം, എക്സൈസ് മന്ത്രിമാരുടെ വാദം പൊളിക്കുന്ന വിവരങ്ങള്‍ ഏറ്റവും ഒടുവില്‍ പുറത്തു വന്നിരുന്നു.

ടൂറിസം വകുപ്പ് വിളിച്ച യോഗത്തിന്റെ വിശദാംശങ്ങളാണ് ഇന്ന് പുറത്തുവന്നത്. ഈ യോഗത്തിലാണ് ബാറുടമകള്‍ ഡ്രൈഡേ മാറ്റവും , പ്രവര്‍ത്തനസമയം കൂട്ടണമെന്ന ആവശ്യവും ഉന്നയിച്ചത്.

മദ്യനയം പുതുക്കുന്നതുമായി ബന്ധപ്പെട്ട യോഗം എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനായി ചേര്‍ന്ന ഈ യോഗത്തിലാണ് ഡ്രൈ ഡേ അപ്രായോഗികമാണെന്നു മാറ്റം വേണമെന്നും ആവശ്യപ്പെട്ടത്. ഡ്രൈ ഡേ കാരണം പല പ്രധാനപ്പെട്ട യോഗങ്ങളും മാറ്റിവെയ്ക്കേണ്ടി വരുന്നതായും പരാതിപ്പെട്ടു. മാത്രമല്ല ബാറുകളുടെ നിലവിലുള്ള പ്രവര്‍ത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു.

യോഗ ആവശ്യങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്താമെന്നും ഡയറക്ടര്‍ അറിയിച്ചു. ഈ യോഗത്തോടെയാണ് ഡ്രൈ പിന്‍വലിക്കുമെന്നും, ബാറുകളുടെ സമയം കൂട്ടുമെന്നും ഉള്ള സൂചനകള്‍ ശക്തമായത്.

Top