ബാര്‍ കോഴ വിവാദം; പുതിയ നയം നടപ്പിലാക്കുന്നത് അഴിമതി നടത്തിയാണെന്ന് കെ സുധാകരന്‍

ബാര്‍ കോഴ വിവാദം; പുതിയ നയം നടപ്പിലാക്കുന്നത് അഴിമതി നടത്തിയാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഉടന്‍ രാജിവയ്ക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്തെ 900 ബാറുകളില്‍ നിന്ന് 2.5 ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിനു മുന്‍പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കമെന്നും സുധാകരന്‍ ആരോപിച്ചു.

Top