ബാങ്ക് ഓഫ് ബറോഡയിൽ 2,500 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് bankofbaroda.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയിൽ 2,500 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബാങ്ക് ഓഫ് ബറോഡയിൽ 2,500 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ബാങ്ക് ഓഫ് ബറോഡ നിലവിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് bankofbaroda.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. സ്ഥാപനത്തിലുടനീളമുള്ള ആകെ 2,500 തസ്തികകളിലേക്ക് നിയമനം നടത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 24 വരെയാണ്.

അതേസമയം ഈ തസ്തികയിലേക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ (ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി – ഐഡിഡി ഉൾപ്പെടെ) ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

Share Email
Top