CMDRF

ഓഗസ്റ്റ് 12-നകം കെവൈസി പുതുക്കാൻ ആവശ്യപ്പെട്ട് ബാങ്ക്

ഓഗസ്റ്റ് 12-നകം കെവൈസി പുതുക്കാൻ ആവശ്യപ്പെട്ട് ബാങ്ക്
ഓഗസ്റ്റ് 12-നകം കെവൈസി പുതുക്കാൻ ആവശ്യപ്പെട്ട് ബാങ്ക്

കെവൈസി ഓഗസ്റ്റ് 12-നകം പുതുക്കാൻ ഉപഭോക്താക്ക് നിർദേശം നൽകി ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. 2024 മാർച്ച് 31 വരെ കെവൈസി പുതുക്കനുള്ളവർക്കാണ് ഈ നിർദ്ദേശം. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ, വരുമാന തെളിവ്, മൊബൈൽ നമ്പർ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യണം. ഈ വിവരങ്ങളിൽ മാറ്റമൊന്നുമില്ലെങ്കിലും അത് ബാങ്കിനെ അറിയിക്കേണ്ടതാണ്.

ഒരു ഉപഭോക്താവ് അവരുടെ കെവൈസി വിവരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ പോലെയുള്ള വ്യത്യസ്ത ആവശ്യങ്ങൾക്കായി അവർ വീണ്ടും പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല. വിവിധ സാമ്പത്തിക സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് കെവൈസി വിവരങ്ങൾ നൽകേണ്ടതായി വരും. ഇത് ഒഴിവാക്കി പകരം ഒറ്റത്തവണ നൽകുന്ന പ്രക്രിയയാണ്‌ സെൻട്രൽ കെവൈസി അഥവാ സി കെവൈസി.

സെൻട്രൽ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷൻ അസറ്റ് റീകൺസ്ട്രക്ഷൻ ആൻഡ് സെക്യൂരിറ്റി ഇൻററസ്റ്റ് ഓഫ് ഇന്ത്യയാണ് സെൻട്രൽ കെവൈസി നിയന്ത്രിക്കുന്നത്. കൂടാതെ ഉപഭോക്താവിന്റെ കെവൈസി സംബന്ധമായ വിവരങ്ങൾ മാത്രമേ ഈ നമ്പറിലൂടെ ലഭിക്കൂ. ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ അവരുടെ കെവൈസി ഡിജിറ്റലായി അപ്ഡേറ്റ് ചെയ്യാം. കെവൈസി അപ്ഡേറ്റ് ചെയ്യേണ്ട ഉപഭോക്താക്കളെ അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് രണ്ട് അറിയിപ്പുകളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് അറിയിപ്പുകളും നൽകിയിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു.

Top