ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകള്‍ ”ബംഗ്ലാദേശില്‍ അസ്ഥിരതയുണ്ടാക്കുന്നു” എന്ന് ധാക്കയിലെ ഇന്ത്യന്‍ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയ പ്രതിഷേധ കുറിപ്പില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Also Read: മധ്യപ്രദേശില്‍ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു; 2 പൈലറ്റുമാര്‍ക്ക് പരിക്ക്
ഇത്തരം കെട്ടിച്ചമച്ച പ്രസ്താവനകള്‍ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് അനുയോജ്യമല്ലെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് ഹസീനയെ തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ബംഗ്ലാദേശ്, ഇന്ത്യയോട് അഭ്യര്‍ഥിച്ചു.