അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റൻ തമീം ഇക്ബാല്‍. 2023 ജൂലൈയില്‍ ടീം ക്യാപ്റ്റനായിരിക്കെയാണ് ആദ്യം താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പക്ഷെ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തമീം തീരുമാനം മാറ്റുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തമീം ഇപ്പോൾ വിരമിക്കൽ തീരുമാനം അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അധ്യായം അവസാനിച്ചെന്നും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ടീമിന് തടസ്സമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തമീം സെലക്ടര്‍മാരെ അറിയിച്ചു.
Also Read: 2025ലെ ആദ്യ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; അൽ നാസറിന് തകർപ്പൻ ജയം
‘കുറെ നാളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ആ ദൂരം ഇനിയൊരിക്കലും കുറയില്ല. ഏറെ നാളായി ഇതേക്കുറിച്ച് ആലോചിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എന്റെ അധ്യായം അവസാനിച്ചു. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി പോലെ ഒരു വലിയ സീറ്റ് മുന്നിലുള്ളതിനാല്‍ എന്നെ വീണ്ടും ചര്‍ച്ച ചെയ്യാനും ടീമിന് തടസ്സം സൃഷ്ടിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല’, ഫേസ്ബുക്ക് പോസ്റ്റില്‍ തമീം കുറിച്ചു.