15 വർഷത്തിന് ശേഷം ചരിത്രം തിരുത്തി ബംഗ്ലാദേശ്!

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ സമനിലയായി കലാശിച്ചു

15 വർഷത്തിന് ശേഷം ചരിത്രം തിരുത്തി ബംഗ്ലാദേശ്!
15 വർഷത്തിന് ശേഷം ചരിത്രം തിരുത്തി ബംഗ്ലാദേശ്!

ടെസ്റ്റ് പരമ്പരയിൽ സമിനല പിടിച്ച് ബംഗ്ലാദേശ്. വെസ്റ്റിൻഡീസിന്‍റെ മണ്ണിലെ ആദ്യ മത്സരത്തിൽ തന്നെ വിൻഡീസ് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ വിജയം സ്വന്തമാക്കിക്കൊണ്ട് ബംഗ്ലാദേശ് പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു. 15 വർഷത്തിന് ശേഷമാണ് ബംഗ്ലാദേശ് വെസ്റ്റിൻഡീസിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിൽ വിജയിക്കുന്നത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ സമനിലയായി കലാശിച്ചു.

287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 185 റൺസിൽ എല്ലാവരും പുറത്തായി. ജമൈക്കയിലെ സബീന പാർക്കിൽ നടന്ന മത്സരത്തിൽ 101 റൺസിന്റെ വിജയമാണ് ബം​ഗ്ലാദേശ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ് ടീം നാലാം ദിവസം ബാറ്റിങ് ആരംഭിച്ചത്. ടീം സ്കോറിൽ 69 റൺസ് കൂടി കൂട്ടുന്നതിനിടെ എല്ലാ ബംഗ്ലാദേശ് ബാറ്റർമാരും വീണു.

Also Read : ബദ്ധവൈരികളെ മലർത്തിയടിച്ച് ലെവർകുസൻ ജർമൻ കപ്പ് ക്വാർട്ടറിൽ

ജാക്കർ അലി നേടിയ 91 റൺസ് ബലത്തിലാണ് പിന്നീട് രണ്ടാം ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശ് 268 എന്ന സ്കോറിൽ എത്തിയത്. ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിന് 18 റൺസിന്‍റെ വിജയലക്ഷ്യമുണ്ടായിരുന്നു. കളിക്കളത്തിൽ മറ്റ് ബാറ്റർമാർക്കൊന്നും കാര്യമായി തിളങ്ങാൻ സാധിക്കാതെ പോയതോടെ വിൻഡീസ് അടിയറവ് പറ‍ഞ്ഞു. ബം​ഗ്ലാദേശിനായി തൈജൂൾ ഇസ്ലാം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹസൻ മഹ്മുദ്, ടസ്കിൻ അഹമദ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

Share Email
Top