എല്ലാ ഭാഗവും ഉപയോഗപ്രദമായ സസ്യമാണ് വാഴ. വാഴയുടെ പഴവും വാഴത്തട്ടിയും ഇലയും വാഴപ്പിണ്ടിയുമെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗപ്രദമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതേ ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. ഇതിൽ ഏറ്റവും ഔഷധപ്രദമായ ഒന്നാണ് വാഴപ്പിണ്ടി. നാരുകളുടെ വൻ ശേഖരമാണ് വാഴപ്പിണ്ടി. അതുകൊണ്ട് തന്നെ വാഴപ്പിണ്ടി കഴിക്കുന്നത് വയറ് ശുചിയാകാനും മലബന്ധം അകറ്റുന്നതിനും ഉത്തമമാണ്. കൂടാതെ ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, അതുവഴി പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും. അസിഡിറ്റി കാരണം വിഷമിക്കുന്നവരും അൾസർ ഉള്ളവരും രാവിലെ വെറുംവയറ്റിൽ ഒരുകപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് വളരെ ഗുണകരമാണ്.
നാരുകൾ
വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ ആരോഗ്യത്തിന് വളരെ മികച്ചതാണ്. നാരുകളുടെ വൻശേഖരമാണ് വാഴപ്പിണ്ടി. അതുകൊണ്ടു തന്നെ വാഴപ്പിണ്ടി വയറു ശുചിയാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും ഉത്തമ പരിഹാരമാണ്. ദഹനം മെച്ചപ്പെടുത്താനും ഇത് മികച്ചതാണ്.
കുടവയറും അമിതവണ്ണവും
കുടവയർ മലയാളികൾക്ക് ഇപ്പോൾ സാധാരണമാണ്. വയറിനുള്ളിലെ കൊഴുപ്പ് ഉരുക്കാനും അതുവഴി കുടവയറും അമിതവണ്ണവും നിയന്ത്രിക്കാൻ വാഴപ്പിണ്ടി മികച്ചതാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം എന്നിവയുള്ളവർക്ക് വാഴപ്പിണ്ടി കൊണ്ടുള്ള വിഭവങ്ങൾ പതിവായി കഴിക്കുന്നത് നല്ലതാണ്. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.
പ്രതിരോധശേഷി
നമ്മുടെ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ വാഴപ്പിണ്ടിയിലെ പോഷകഗുണങ്ങൾക്ക് സാധിക്കും. ഇത് ജലദോഷം, ചുമ, അണുബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നല്ലതാണ്.
വിളർച്ച
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ വാഴപ്പിണ്ടി വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. ഇതിൽ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും ഉള്ളവർക്ക് മികച്ച ഭക്ഷണമാണിത്.
ALSO READ: ഹൃദയാഘാതം മൂലം മരിച്ച ‘വെജിറ്റേറിയൻ ബോഡി ബിൽഡർ’ വരീന്ദർ സിംഗ് ഗുമാൻ ആരായിരുന്നു..?
കിഡ്നി സ്റ്റോൺ
വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണവിഭവമാണ് വാഴപ്പിണ്ടി. കിഡ്‌നിയിൽ അടിഞ്ഞു കൂടുന്ന കാൽസ്യം നീക്കാൻ വാഴപ്പിണ്ടി അത്യുത്തമമാണ്.
വാഴപ്പിണ്ടി നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് വാഴപ്പിണ്ടി തോരൻ വെച്ചോ കറിയാക്കിയോ കഴിക്കാവുന്നതാണ്. ചെറുതായി നുറുക്കിയ ശേഷം കഴുകി പിഴിഞ്ഞെടുത്താണ് പലരും വാഴപ്പിണ്ടി കറിവെക്കാറ്. എന്നാൽ കഴുകാതെ ഉപയോഗിച്ചാൽ ഔഷധഗുണം കൂടുമെന്നും പഴമക്കാർ പറയാറുണ്ട്.






