ഷെയ്ൻ നിഗം നായകനായി എത്തിയ പുതിയ ചിത്രമാണ് “ബൾട്ടി”. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം ഏറ്റുവാങ്ങി തിയറ്ററുകളില്‍ മുന്നേറുകയാണ്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിൻ്റെ രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു സ്പോർട്സ് ആക്ഷൻ ജോണറിൽ എത്തിയ ചിത്രമാണിത്. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും ബാള്‍ട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇതിനോടകം തന്നെ ചിത്രം പതിനഞ്ച് കോടി കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം നി്ർവ്വഹിച്ചിരിക്കുന്നത്.
അതേസമയം മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങൾ കൊണ്ടും ഗംഭീര കാഴ്ച്ചാനുഭവമാണ് ബൾട്ടി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഷെയിൻ നിഗത്തിന്റെ പ്രകടനത്തിനും സിനിമയുടെ മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്. സിനിമയിലെ ആക്ഷൻ സീനുകൾ ഗംഭീരമാണെന്നും അഭിപ്രായങ്ങളുണ്ട്. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് ബാൾട്ടിക്കായി സംഗീതം ഒരുക്കുന്നത്.













