തിരിഞ്ഞു കൊത്തുന്നു..! അർജന്റീനയുടെ ഉറപ്പില്ലാതെ ‘ടീം എത്തും’ എന്ന് പ്രഖ്യാപിച്ചു? വി. അബ്ദുറഹിമാനെതിരെ കൂടുതൽ രേഖകൾ

രണ്ടാം പിണറായി സർക്കാരിൽ പ്രധാന പദവികൾ വഹിച്ചിരുന്ന രാഷ്ട്രീയക്കാർക്കും കൂടുതൽ ഉദ്യോഗസ്ഥർക്കും വിഷയത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണത്തിനും ശുപാർശയുണ്ട്

തിരിഞ്ഞു കൊത്തുന്നു..! അർജന്റീനയുടെ ഉറപ്പില്ലാതെ ‘ടീം എത്തും’ എന്ന് പ്രഖ്യാപിച്ചു? വി. അബ്ദുറഹിമാനെതിരെ കൂടുതൽ രേഖകൾ
തിരിഞ്ഞു കൊത്തുന്നു..! അർജന്റീനയുടെ ഉറപ്പില്ലാതെ ‘ടീം എത്തും’ എന്ന് പ്രഖ്യാപിച്ചു? വി. അബ്ദുറഹിമാനെതിരെ കൂടുതൽ രേഖകൾ

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. കേരളത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന ടീം സമ്മതിച്ചെന്ന് അറിയിച്ച് 2024 ഫെബ്രുവരി 2ന് മന്ത്രിയുടെ ഓഫിസ് അന്നത്തെ കായികവകുപ്പ് സെക്രട്ടറിക്ക് നൽകിയ രേഖയാണ് പുറത്തുവന്നത്. എന്നാൽ അർജന്റീനയിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെയാണ് ടീമിന്റെ വരവ് സംബന്ധിച്ച് മന്ത്രി പ്രഖ്യാപനം നടത്തിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ കായികവകുപ്പിന് നൽകിയ കുറിപ്പിന്റെ ചുവടുപിടിച്ചാണ് ടീമിനെ ക്ഷണിക്കാനെന്ന പേരിൽ മന്ത്രിയും സംഘവും സ്പെയിൻ സന്ദർശിച്ചതും പദ്ധതിക്ക് സ്പോൺസറെ കണ്ടെത്തിയതുമെല്ലാം.

ഇതിനൊപ്പം മന്ത്രിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധിയും തമ്മിൽ നടത്തിയ ഇ–മെയിൽ സന്ദേശങ്ങളുടെ പകർപ്പുകളും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സന്ദേശങ്ങളിലൊന്നിലും അർജന്റീന ടീം കേരളത്തിലെത്തുമെന്ന് ഉറപ്പുനൽകുന്നില്ല. എഎഫ്എ പ്രതിനിധികളുമായി രണ്ട് വർഷത്തോളം അബ്ദുറഹിമാൻ ഇ–മെയിലിലൂടെയാണ് കത്തിടപാടുകൾ നടത്തിയതെന്നും പിന്നീട് ചില കത്തുകൾ ഫയലിൽ ചേർത്തെങ്കിലും ഭൂരിഭാഗവും കാണാനില്ലെന്നും രേഖകൾ പറയുന്നു. അർജന്റീന വിഷയത്തിൽ കായികവകുപ്പിന്റെ പക്കൽ കരാറോ ധാരണാപത്രമോ ഇല്ലെന്നതാണ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

ALSO READ;പൊറുക്കില്ല..! കുഞ്ഞു ശരീരത്തിൽ ഉണ്ടായിരുന്നത് 96 മുറിവുകൾ, ഏഴ് വാരിയെല്ലുകൾ തകർന്നു; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

അതിനിടെ, അർജന്റീന വിഷയത്തിലെ സാമ്പത്തിക ഇടപാടുകളിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്നും നികുതി ഈടാക്കുന്നതിൽ നാല് ജിഎസ്ടി ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും കണ്ടെത്തിയ എസ്ഐടി അന്വേഷണ റിപ്പോർട്ട് ജിഎസ്ടി കമ്മിഷണർക്ക് സമർപ്പിച്ചു. റിപ്പോർട്ട് മുഖ്യമന്ത്രിക്കും കൈമാറും. രണ്ടാം പിണറായി സർക്കാരിൽ പ്രധാന പദവികൾ വഹിച്ചിരുന്ന രാഷ്ട്രീയക്കാർക്കും കൂടുതൽ ഉദ്യോഗസ്ഥർക്കും വിഷയത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണത്തിനും ശുപാർശയുണ്ട്.

സ്പോൺസർ 126 കോടി രൂപ വിദേശത്തേക്ക് അയച്ചതിന് 22.6 കോടി രൂപയാണ് നികുതിയായി അടയ്ക്കേണ്ടിയിരുന്നത്. അർജന്റീന ടീം എത്താത്ത സാഹചര്യത്തിൽ ഈ നികുത്തുകിഴിവ് സ്പോൺസർക്ക് ലഭിക്കും. എന്നാൽ ഒരു വർഷം മുൻപ് അടയ്ക്കേണ്ടിയിരുന്ന നികുതിയുടെ പലിശയും പിഴയും ഈടാക്കും. ലീഗൽ ഫീസിന്റെ ജിഎസ്ടിയും പണം സമാഹരിക്കുന്നതിനായി നികുതി ബാധ്യതയുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ജിഎസ്ടിയും സ്പോൺസർ നൽകേണ്ടതായിരുന്നു. ഇനി സ്വീകരിക്കേണ്ട നടപടികൾ ജിഎസ്ടി വകുപ്പ് തീരുമാനിക്കും. വകുപ്പിന്റെ അധികാരപരിധിക്ക് പുറത്തുള്ള കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അവ ആദായനികുതി വകുപ്പിനും ഇ.ഡിക്കും കൈമാറും. അർജന്റീനയുടെ വരവിനെ ചുറ്റിപ്പറ്റിയുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം ഇപ്പോൾ പുറത്തുവരുന്ന രേഖകളും സാമ്പത്തിക അന്വേഷണങ്ങളും വിവാദത്തിന് പുതിയ തലങ്ങൾ നൽകുകയാണ്.


Share Email
Top