‘ഷാഫിയുടെ ആരോഗ്യനില മാറ്റമില്ല, ശസ്ത്രക്രിയ നടത്തി’; ബി. ഉണ്ണികൃഷ്ണന്‍

ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നല്‍കുന്നുണ്ട്

‘ഷാഫിയുടെ ആരോഗ്യനില മാറ്റമില്ല, ശസ്ത്രക്രിയ നടത്തി’; ബി. ഉണ്ണികൃഷ്ണന്‍
‘ഷാഫിയുടെ ആരോഗ്യനില മാറ്റമില്ല, ശസ്ത്രക്രിയ നടത്തി’; ബി. ഉണ്ണികൃഷ്ണന്‍

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ബി. ഉണ്ണികൃഷ്ണന്‍. വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു. ശസ്ത്രക്രിയ നടത്തിയെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിന് സാധ്യമാകുന്ന എല്ലാ ചികിത്സയും നല്‍കിക്കൊണ്ടിരിക്കുകയാണ്.

Also Read: സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത

ഞങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നല്‍കുന്നുണ്ട്. അത് ഫലമുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 16നാണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share Email
Top