വായുകോപം അകറ്റാൻ അല്പം ആയുര്‍വേദ പാനീയങ്ങള്‍ ആയാലോ?

വൻകുടലിൽ ഉണ്ടാകുന്ന വാതകങ്ങൾ പുറത്തേക്കു പോകാതെ കെട്ടി നിൽക്കുമ്പോഴാണ് വയർ വീർത്തു നിൽക്കുന്നത്

വായുകോപം അകറ്റാൻ അല്പം ആയുര്‍വേദ പാനീയങ്ങള്‍ ആയാലോ?
വായുകോപം അകറ്റാൻ അല്പം ആയുര്‍വേദ പാനീയങ്ങള്‍ ആയാലോ?

വായുകോപം അഥവാ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇതൊരു രോഗമല്ല, പല രോഗങ്ങളുടെയും ലക്ഷണമാണ്. ഇതിന് കാരണങ്ങള്‍ പലതാണ്. നാം കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍, വ്യായാമക്കുറവ്, ചില മരുന്നുകള്‍, ചിലതരം രോഗങ്ങള്‍ എന്നിവയെല്ലാം ഇതിന് പുറകിലുണ്ട്. ഗ്യാസ് ചില പ്രത്യേക കാരണങ്ങളാൽ ചിലപ്പോള്‍ മാത്രം വരുന്നതാണ്. എന്നാല്‍ ചിലര്‍ക്കിത് സ്ഥിരം പ്രശ്‌നമാണ്. ഇതെത്തുടര്‍ന്ന് വയര്‍ വന്നു വീര്‍ക്കുന്നതുള്‍പ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഛര്‍ദിയും വയറിന് അസ്വസ്ഥതയും ഉണ്ടാകും.

വയറ്റിൽ നിന്ന് ഗ്യാസ് പോകുന്നത് പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്ന് ഏമ്പക്കമായി മുകളിലൂടെയും രണ്ട് അധോവായുവായി താഴേക്കും. വൻകുടലിൽ ഉണ്ടാകുന്ന വാതകങ്ങൾ പുറത്തേക്കു പോകാതെ കെട്ടി നിൽക്കുമ്പോഴാണ് വയർ വീർത്തു നിൽക്കുന്നത്. ആയുര്‍വേദത്തില്‍ ഇതിന് പരിഹാരമായി പറയുന്ന ചില പാനീയങ്ങളുണ്ട്. ഇവ പരീക്ഷിച്ച് നോക്കുന്നത് ഏറെ ഗുണം നല്‍കും.

Also Read: അറിയാം അയമോദകത്തിന്റെ ഗുണങ്ങൾ

പെരുഞ്ചീരകം, ജീരകം ​

പെരുഞ്ചീരകം, ജീരകം എന്നിവ പല കറികളിലും നാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇവ മസാല രൂപത്തില്‍ മാത്രമല്ല, മരുന്നായും ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പെരുഞ്ചീരകം കാല്‍ ടീസ്പൂണ്‍, സാധാരണ ജീരകം എന്നിവ വീതം കാല്‍ ടീസ്പൂണ്‍ എടുക്കാം. ഇവ രണ്ടും ചേര്‍ത്ത് വറുക്കുക. ഇത് അര ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത ഏറെ നല്ലതാണ്. ധന്വന്തരം ഗുളിക ചെറുചൂടുള്ള ജീരകവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ജീരകം പൊതുവേ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് കുടിയ്ക്കുന്നത് ഗ്യാസ് , അസിഡിററി പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരമാകാറുമുണ്ട്.

Also Read: പാദങ്ങൾ സുന്ദരമാക്കാം.. വീട്ടിൽ തന്നെ

ഇഞ്ചി

ഇഞ്ചി നീര് നല്ലതാണ്. ഇഞ്ചിക്ക് ദഹനശേഷിയുണ്ട്. വയറ്റിലെ പല അസ്വസ്ഥതകള്‍ക്കും ഇത് നല്ല മരുന്നുമാണ്. ആവണക്കെണ്ണ ശോധനക്കുറവിന് പൊതുവേ ഉപയോഗിച്ച് വരുന്ന ഒന്നാണ്. അരടീസ്പൂണ്‍ ഇഞ്ചിനീര്, അര ടീസ്പൂണ്‍ ചെറുചൂടുവെള്ളം, 3 തുള്ളി ആവണക്കെണ്ണ എന്നിവ ചേര്‍ത്തിളക്കി കുടിയ്ക്കുന്നതും ഏറെ നല്ലത്. ആവണക്കെണ്ണയും ഇഞ്ചിയും അധികം കൂടുതല്‍ ഉപയോഗിയ്ക്കരുത്. ഇത് വയറിന് പ്രശ്‌നങ്ങളുണ്ടാക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ​

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വായുകോപത്തിന് ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നാലഞ്ച് ടീസ്പൂണ്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതുപോലെ ഇന്തുപ്പും മഞ്ഞള്‍പ്പൊടിയും രണ്ട് നുള്ള് വീതം ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്. പുതിന ചായ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

Also Read: മുഖം തിളക്കമുള്ളതാക്കാം, വെറും ഏഴ് ദിവസം കൊണ്ട്

നാരങ്ങയും ഇഞ്ചിയും

നാരങ്ങയും ഇഞ്ചിയും അടങ്ങിയ വെള്ളം ദഹനപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇത് ആൽക്കലൈൻ പിഎച്ച് പ്രോത്സാഹിപ്പിക്കുന്നു. അതുവഴി അസിഡിറ്റിയും വാതക രൂപീകരണവും കുറയ്ക്കുന്നു. ഇത് ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുകയും മാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു.

Share Email
Top