നിയമലംഘനം; മക്കയിൽ നൂറുകണക്കിന് വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും അടച്ചു

വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം മുനിസിപ്പൽ ചട്ടങ്ങൾ കർശനമായി നടപ്പാക്കുകയും തൊഴിൽസ്ഥലങ്ങളുടെ നിലവാരം ഉയർത്തുകയും ചെയ്യുക എന്നതാണ്

നിയമലംഘനം; മക്കയിൽ നൂറുകണക്കിന് വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും അടച്ചു
നിയമലംഘനം; മക്കയിൽ നൂറുകണക്കിന് വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും അടച്ചു

റിയാദ്: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മക്കയിലെ 332 വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും അധികാരികൾ അടച്ചുപൂട്ടി. ‘മക്ക തിരുത്തുന്നു’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് നടപടികൾ. വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം മുനിസിപ്പൽ ചട്ടങ്ങൾ കർശനമായി നടപ്പാക്കുകയും തൊഴിൽസ്ഥലങ്ങളുടെ നിലവാരം ഉയർത്തുകയും ചെയ്യുക എന്നതാണ്.

മുനിസിപ്പാലിറ്റി നൽകിയ വിവരങ്ങൾ പ്രകാരം 101 വർക്ക്‌ഷോപ്പുകളും 231 വെയർഹൗസുകളും പൂട്ടി. കൂടാതെ 78 മൊബൈൽ ഫുഡ് ട്രക്കുകൾ നീക്കം ചെയ്തതായും, 38 കന്നുകാലി തൊഴുത്തുകൾക്ക് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു.

Share Email
Top