ഇന്ത്യക്കെതിരെ ഓസീസിന് ചരിത്ര റെക്കോർഡ്! വനിതാ ഏകദിനത്തിലെ ഏറ്റവും വലിയ റൺ ചേസ്

വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്

ഇന്ത്യക്കെതിരെ ഓസീസിന് ചരിത്ര റെക്കോർഡ്! വനിതാ ഏകദിനത്തിലെ ഏറ്റവും വലിയ റൺ ചേസ്
ഇന്ത്യക്കെതിരെ ഓസീസിന് ചരിത്ര റെക്കോർഡ്! വനിതാ ഏകദിനത്തിലെ ഏറ്റവും വലിയ റൺ ചേസ്

നിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ചരിത്ര റെക്കോർഡ് സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 331 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം, ആറ് പന്തുകൾ ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഇതോടെ, കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശ്രീലങ്ക 301 റൺസ് പിന്തുടർന്ന് ജയിച്ച റെക്കോർഡ് രണ്ടാം സ്ഥാനത്തായി.

ഓസ്‌ട്രേലിയയുടെ വിജയത്തിൽ നിർണായകമായത് ക്യാപ്റ്റൻ അലീസ ഹീലിയുടെ തകർപ്പൻ പ്രകടനമാണ്. 107 പന്തിൽ 142 റൺസാണ് ഹീലി നേടിയത്. കൂടാതെ, എല്ലിസ് പെറി (പുറത്താവാതെ 47), ആഷ്‌ലി ഗാർഡ്‌നർ (46 പന്തിൽ 45), ഫോബ് ലിച്ച്ഫീൽഡ് (39 പന്തിൽ 40) എന്നിവരുടെ സംഭാവനകളും ഓസീസിന്റെ ചരിത്ര വിജയത്തിൽ നിർണായകമായി.

Also Read: 2026 ലോകകപ്പിന് ഘാന യോഗ്യത നേടി; കൊമോറോസിനെ തകർത്തത് ഒറ്റ ഗോളിന്

നേരത്തെ, വനിതാ ഏകദിനത്തിലെ ഏറ്റവും വലിയ നാലാമത്തെയും അഞ്ചാമത്തെയും റൺ ചേസുകളും ഓസ്‌ട്രേലിയ സ്വന്തമാക്കിയത് ഇന്ത്യക്കെതിരെയായിരുന്നു. 2023-ൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ 282 റൺസും, ഈ വർഷം ചണ്ഡീഗഡിൽ 281 റൺസും ഓസ്‌ട്രേലിയ വിജയകരമായി മറികടന്നിരുന്നു.

അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ, സ്മൃതി മന്ദാന (66 പന്തിൽ 80), പ്രതിക റാവൽ (96 പന്തിൽ 75) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് കൂറ്റൻ സ്‌കോറിലേക്ക് എത്തിയത്. 48.5 ഓവറിൽ ഇന്ത്യ 330 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അന്നബെൽ സതർലാൻഡ് അഞ്ച് വിക്കറ്റും സോഫി മൊളിനെക്സ് മൂന്ന് വിക്കറ്റും വീഴ്ത്തി.

Share Email
Top