സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പോകുന്നവർ ശ്രദ്ധിക്കുക; അൽ ഖുവൈറിൽ ഗതാഗത നിയന്ത്രണം, വഴിതിരിച്ചുവിടും!

റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് പുതിയ ഗതാഗത ക്രമീകരണം നടപ്പിലാക്കിയിരിക്കുന്നത്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പോകുന്നവർ ശ്രദ്ധിക്കുക; അൽ ഖുവൈറിൽ ഗതാഗത നിയന്ത്രണം, വഴിതിരിച്ചുവിടും!
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പോകുന്നവർ ശ്രദ്ധിക്കുക; അൽ ഖുവൈറിൽ ഗതാഗത നിയന്ത്രണം, വഴിതിരിച്ചുവിടും!

മസ്‌കത്ത് ബൗഷർ വിലായത്തിലെ അൽ ഖുവൈർ സർവീസ് റോഡിൽ റോഡ് നവീകരണ പ്രവൃത്തികൾ കാരണം താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്നും അൽ ഖുവൈർ സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെയാണ് ഈ വഴിതിരിച്ചുവിടൽ പ്രധാനമായും ബാധിക്കുക. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് പുതിയ ഗതാഗത ക്രമീകരണം നടപ്പിലാക്കിയിരിക്കുന്നത്.

പുതിയ നിയന്ത്രണമനുസരിച്ച് സർവീസ് റോഡിലെ ഒരു ഭാഗം അൽ സവാവി പള്ളിക്ക് മുൻപിലുള്ള ജംഗ്ഷൻ വരെ ഏകദിശ പാതയാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി അൽ സവാവി പള്ളിക്ക് മുൻവശത്തെ സർവീസ് റോഡ് ഇരുദിശകളിലേക്കും താത്കാലികമായി അടച്ചുപൂട്ടി. ഇതുവഴി സഞ്ചരിക്കുന്നവർ നിർദ്ദേശിച്ചിട്ടുള്ള ബദൽ പാതകൾ ഉപയോഗിക്കേണ്ടതാണ്.

Also Read: ഭൂമിക്ക് പുതിയൊരു ‘മിനി-ചന്ദ്രൻ’! പത്തുവർഷത്തിലൊരിക്കൽ എത്തുന്ന വിചിത്ര അതിഥി ഭൂമിയെ ചുറ്റുന്നു; ഡിസംബർ വരെ നമ്മോടൊപ്പമുണ്ടാകും…

റോഡ് പണികൾ നടക്കുന്ന മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദിശാസൂചനകളും അധികൃതരുടെ നിർദ്ദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അപകടസാധ്യതകളും യാത്രാതടസ്സങ്ങളും ഒഴിവാക്കി പ്രവൃത്തികൾ സുരക്ഷിതമായി പൂർത്തിയാക്കാനാണ് ഈ താത്കാലിക മാറ്റമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top