പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം! ബംഗാൾ സ്വദേശിയെ വീട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പന്തളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു

പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം! ബംഗാൾ സ്വദേശിയെ വീട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം! ബംഗാൾ സ്വദേശിയെ വീട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

ന്തളം കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നു. ദീപാ വർമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പശ്ചിമ ബംഗാൾ സ്വദേശിയായ സുധാകർ (46) ആണ് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളിലൂടെ കള്ളനെ കണ്ട ദീപാ വർമ്മ ബഹളം വെച്ചതിനെത്തുടർന്ന്, തൊട്ടടുത്ത വീട്ടിലെ ബന്ധുവായ ദിലീപ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പന്തളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Share Email
Top