തൃശൂർ: തൃശൂരിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി സലീഷ് (44) ആണ് പിടിയിലായത്. തളിക്കുളം എടശ്ശേരി സ്വദേശിയായ ബാബുവിനെയാണ് (59 ) ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ ബാബു ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ബാബുവിന്റെ മകളുടെ മകനുമായി പ്രതി തർക്കത്തിൽ ഏർപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാത്തക ശ്രമം. ചൊവ്വാഴ്ച രാത്രി എട്ടോടെ ഫ്ലക്സ് കട്ടർ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതി സലീഷ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ മൂന്ന് അടിപിടി കേസുകളിൽ പ്രതിയാണ്.