മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം; 14 വയസ്സുകാരിയുടെ വിവാഹ നിശ്ചയം നടത്തി, കേസെടുത്തു

പെൺകുട്ടിയുടെ അമ്മാവൻ്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം; 14 വയസ്സുകാരിയുടെ വിവാഹ നിശ്ചയം നടത്തി, കേസെടുത്തു
മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം; 14 വയസ്സുകാരിയുടെ വിവാഹ നിശ്ചയം നടത്തി, കേസെടുത്തു

മലപ്പുറം: മലപ്പുറം മാറാക്കരയിൽ ശൈശവ വിവാഹത്തിന് ശ്രമം. 14 വയസ്സുകാരിയുടെ മിഠായി കൊടുക്കൽ ചടങ്ങ് നടത്തിയതിന് പെൺകുട്ടിയുടെയും പ്രതിശ്രുത വരൻ്റെയും വീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ അമ്മാവൻ്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്.

ചടങ്ങ് നടത്തുന്നതിനെതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നേരത്തെ വിവരം ലഭിക്കുകയും വിവാഹ നിശ്ചയം നടത്തരുതെന്ന് അവർ കുടുംബത്തിന് താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ നിർദ്ദേശം കുടുംബം അവഗണിച്ചു. ഈ സാഹചര്യത്തിൽ, കാടാമ്പുഴ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചടങ്ങിൽ പങ്കെടുത്ത 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ പെൺകുട്ടിയെ സി ഡബ്ലിയുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ജില്ലാ വനിതാ ശിശു വികസന ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Share Email
Top