കൊല്ലം: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. ശ്രീകാന്ത് എന്ന ബാലാജി, സന്തോഷ് എന്ന ലെനിൻ എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര സ്വദേശിയായ സജീവിൽ നിന്ന് പ്രതി ബാലാജി പണം കടം വാങ്ങിയിരുന്നു. തുടർന്ന് പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് ജനുവരി പത്തിന് ഇവർ തമ്മിൽ കാവനാട് സാൻ ബാറിൽ വെച്ച് തർക്കം ഉണ്ടാവുകയായിരുന്നു. ബാലാജി സജീവിനെ അസഭ്യം പറയുകയും, മർദിക്കുകയും ചെയ്തു. തുടർന്ന് കൂട്ടുപ്രതിയായ ലെനിന്റെ പക്കൽ നിന്നും വെട്ടുകത്തി വാങ്ങി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അക്രമത്തിൽ സജീവിന്റെ തോളിലും മുതുകത്തും തലയിലും ആഴത്തിൽ മുറിവേറ്റു.
Also Read: കാസർകോട് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.