യുക്രെയ്ൻ സംഘർഷത്തിൽ അമേരിക്കയുടെ മറഞ്ഞിരിക്കുന്ന പങ്കിനെ തുറന്ന് കാണിച്ചിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. റഷ്യയ്‌ക്കെതിരെ യുക്രെയ്ൻ നടത്തിയ മിക്ക സുപ്രധാന സൈനിക നടപടികളിലും പെന്റഗൺ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി ഇൻഫർമേഷൻ അനലിസ്റ്റ് സെർജി പോളറ്റേവ് പറഞ്ഞതായി റഷ്യ ടുഡെ റിപ്പോർട്ട് ചെയ്തു.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം യുക്രെയ്‌നിന് ആയുധ കയറ്റുമതിക്കും അപ്പുറമുള്ള പിന്തുണ നൽകിയതായി ന്യൂയോർക്ക് ടൈംസ് പറയുന്നു. ജർമ്മനിയിലെ വീസ്‌ബാഡനിലുള്ള ഒരു അമേരിക്കൻ സൈനിക കേന്ദ്രത്തിൽ ഇന്റലിജൻസ് പങ്കിടൽ, തന്ത്രപരമായ ആസൂത്രണം, ദൈനംദിന ഏകോപനം എന്നിവ സഹകരണത്തിൽ ഉൾപ്പെട്ടിരുന്നു. അവിടെ അമേരിക്കൻ, യുക്രേനിയൻ ഉദ്യോഗസ്ഥർ ചർച്ചകൾ വരെ നടത്തി.

യുക്രെയ്നെ മുന്നിൽ നിർത്തി റഷ്യയ്‌ക്കെതിരെ പോരാടാൻ അമേരിക്കക്കാർ ശ്രമിച്ചുവെന്നത് വളരെ വ്യക്തമാണ്. അവർ നൽകുന്ന പ്രധാന സംഭാവന, ഇന്റലിജൻസും ഏതെങ്കിലും തരത്തിലുള്ള സ്‌ട്രൈക്ക് സിസ്റ്റങ്ങളുടെ വിതരണവുമാണ്. യുക്രെയ്ൻ സൈന്യത്തിന്റെ ഗുരുതരമായ നടപടികൾക്ക് പിന്നിലെ കണ്ണുകളും ചെവികളും തലച്ചോറും പെന്റഗൺ ആയിരുന്നു എന്നത് രഹസ്യമായിരുന്നില്ല എന്നും പോളറ്റേവ് പറഞ്ഞു.
പക്ഷെ ഒരു ഘട്ടത്തിൽ, യുക്രെയ്നിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ലെന്ന് അമേരിക്ക മനസ്സിലാക്കിയെന്ന് പോളറ്റേവ് പറഞ്ഞു. അവരുടെ കൈയിലുള്ള യുക്രെയ്ൻ എന്ന കളിപ്പാവ അവരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യതിചലിച്ച് തുടങ്ങി. അവർ സ്വന്തമായി തീരുമാനങ്ങളെടുക്കാനും അവർക്ക് അനുയോജ്യമെന്ന് തോന്നുന്നതുപോലെ പെരുമാറാനും തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ശീതകാലത്തെ യുദ്ധങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ക്ലാസിക് പ്രോക്സി യുദ്ധം എന്നാണ് പോളറ്റേവ് യുക്രെയ്ൻ സംഘർഷത്തെ വിശേഷിപ്പിച്ചത്.
Also Read: പക്ഷം പിടിച്ചില്ല, അംബാസിഡര്‍ക്കും ‘നോ എന്‍ട്രി’, അമേരിക്ക- ദക്ഷിണാഫ്രിക്ക കുരുക്ക് മുറുകുന്നു

യുക്രെയ്ൻ, അമേരിക്ക, ബ്രിട്ടൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ നിലവിലുള്ളതും മുൻകാല നയരൂപീകരണക്കാർ, പെന്റഗൺ ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ 300-ലധികം അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ന്യൂയോർക്ക് ടൈംസ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. സംഘർഷത്തിന്റെ ആദ്യ നാളുകൾ മുതൽ 2024 അവസാനം വരെയുള്ള അമേരിക്കയുടെയും, റഷ്യയുടെയും സഹകരണത്തെക്കുറിച്ച് ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
അതിനിടയിൽ, യുക്രെയ്‌നിന്റെ സൈനിക നടപടികളിൽ ആഴത്തിലുള്ള ഇടപെടൽ നടത്തിയതിലൂടെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം
യുദ്ധത്തെ ശരിക്കും ആണവയുദ്ധത്തിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്ന് വാൽഡായ് ക്ലബ് വിദഗ്ദ്ധൻ ദിമിത്രി സുസ്ലോവ് പറഞ്ഞതായി റഷ്യ ടുഡെ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ടൈംസ് നടത്തിയ ഒരു അന്വേഷണത്തെക്കുറിച്ചും സുസ്ലോവ് അഭിപ്രായപ്പെട്ടു.
നേരത്തെ കരുതിയിരുന്നതിനേക്കാൾ കൂടുതൽ പിന്തുണ അമേരിക്ക യുക്രെയ്‌നിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അത് മാത്രമല്ല, ഈ സഹകരണത്തിന്റെ നാഡീകേന്ദ്രം ജർമ്മനിയിലെ വീസ്‌ബാഡനിലാണ് സ്ഥിതി ചെയ്യുന്നതെന്നും, ഈ കണ്ടെത്തലുകൾ റഷ്യയെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ അന്വേഷണം യുദ്ധത്തെക്കുറിച്ചുള്ള റഷ്യയുടെ ധാരണയെ മാറ്റിയിട്ടില്ലെന്നാണ് റഷ്യയിലെ ഹയർ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സെന്റർ ഫോർ കോംപ്രിഹെൻസീവ് യൂറോപ്യൻ ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ ഡെപ്യൂട്ടി ഡയറക്ടർ സുസ്ലോവ് പറഞ്ഞത്. യുക്രെയ്നിലെ യുദ്ധം, റഷ്യയ്‌ക്കെതിരായ അമേരിക്കയുടെ ഒരു നിഴൽ യുദ്ധമായിരുന്നുവെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read:പൃഥ്വിരാജിൻ്റെ രാജമൗലി- പ്രശാന്ത് നീൽ സിനിമകൾ ത്രിശങ്കുവിൽ, ആർ.എസ്.എസ് ഭയത്തിൽ നിർമ്മാതാക്കൾ !

റഷ്യയുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന്റെ പാതയിലൂടെയാണ് ബൈഡൻ ഭരണകൂടം യഥാർത്ഥത്തിൽ സഞ്ചരിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു,”അടിസ്ഥാനപരമായി, ആണവയുദ്ധത്തിന്റെ വക്കിലാണ് അത് കൊണ്ടെത്തിച്ചത്. അത്ര ആഴമേറിയതും നേരിട്ടുള്ളതുമായ ഇടപെടലായിരുന്നു അമേരിക്കയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരിച്ചടികളിൽ നിന്ന് അകന്നു നിൽക്കുമ്പോൾ തന്നെ യുക്രെയ്‌നിന്റെ യുദ്ധക്കളത്തിലെ വിജയങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമായി കാണിക്കുന്നുവെന്ന് സുസ്ലോവ് പറഞ്ഞു. ബൈഡൻ ഭരണകൂടം അധികാരം വിട്ടതിനാലും സംഘർഷം അവസാനത്തോട് അടുക്കുന്നതിനാലും മാത്രമാണ് ഈ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടതാണെന്നും അദ്ദേഹം വാദിച്ചു. ബൈഡൻ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്ക യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:സിറിയയെ ചതിച്ച് യൂറോപ്യന്‍ യൂണിയന്‍, കടുത്ത സാമ്പത്തിക വെല്ലുവിളിയില്‍ രാജ്യം
“യുദ്ധം അതിന്റെ പരിസമാപ്തിയിലേക്ക് അടുത്തു, ട്രംപ് ഭരണകൂടം അത് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. ബൈഡന്റെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സമീപനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം റിപ്പോർട്ട് എടുത്തുകാണിക്കുന്നുവെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. “ബൈഡൻ ഭരണകൂടം യുക്രേനിയൻ സായുധ സേനയെ നേരിട്ട് ഫലപ്രദമായി കൈകാര്യം ചെയ്തിരുന്നുവെങ്കിൽ… യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഒരു നിഷ്പക്ഷ മധ്യസ്ഥനായി ട്രംപ് ഭരണകൂടം സ്വയം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുക്രെയ്നെ പാശ്ചാത്യ പിന്തുണക്കാർ ഉപേക്ഷിക്കുമെന്ന ആശങ്കകൾക്കിടയിലും, അന്താരാഷ്ട്ര പിന്തുണ നേടുന്നതിനായി യുക്രേനിയൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കിക്ക് വേണ്ടി ബ്രസീലിലേക്കും ചൈനയിലേക്കും രഹസ്യ നയതന്ത്ര ദൗത്യം താൻ ഏറ്റെടുത്തതായി മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി മാസിമോ ഡി അലേമ വെളിപ്പെടുത്തി.
ലാ റിപ്പബ്ലിക്ക പ്രസിദ്ധീകരിച്ച ഇറ്റാലിയൻ രാഷ്ട്രീയക്കാരനായ ജിയാൻഫ്രാങ്കോ ഫിനിയുമായുള്ള സംഭാഷണത്തിനിടെയാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. പാശ്ചാത്യ പിന്തുണ ക്ഷയിച്ചതോടെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ദുരന്തത്തെക്കുറിച്ചുള്ള ഭയം പ്രകടിപ്പിച്ചുകൊണ്ട് 2024 ൽ എപ്പോഴോ സെലെൻസ്‌കി തന്നെ സമീപിച്ചതായി ഡി’അലേമ പറയുന്നു.
അമേരിക്കക്കാർ എത്രയും വേഗം പിന്മാറും, യൂറോപ്യന്മാരെ ഇനി വിശ്വസിക്കാൻ സാധിക്കില്ല അത് കൊണ്ട് തന്റെ രാജ്യം ദുരന്ത സാധ്യതയിലാണെന്ന് അദ്ദേഹം വ്യക്തമായി തന്നോട് പറഞ്ഞുവെന്ന് ഡി അലേമ പറഞ്ഞു. ലുലയ്ക്കും ഷി ജിൻപിങ്ങിനും എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് അറിയാൻ ബ്രസീലിലേക്കും ചൈനയിലേക്കും പോകാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു പക്ഷെ ഡി’അലേമ ഏതെങ്കിലും സന്ദർശനങ്ങൾ ബ്രസീലോ ചൈനയോ നടത്തിയതായി പരസ്യമായി എവിടെയും സ്ഥിരീകരിച്ചിട്ടില്ല.

പക്ഷെ ബ്രസീലിയയിൽ, പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഈ പ്രസ്താവന പൂർണ്ണമായും തള്ളിക്കളഞ്ഞു, യുക്രെയ്ൻ അമേരിക്കയുെടെ മാത്രം പ്രശ്നമാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.അതേസമയം, ചൈനയിൽ, ഡി’അലേമ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത വിദേശനയ ഉദ്യോഗസ്ഥരിൽ ഒരാളുമായി കൂടിക്കാഴ്ച നടത്തുകയും യുക്രെയ്നിനായി ഒരു അന്താരാഷ്ട്ര സമാധാന സേനയെക്കുറിച്ചുള്ള ആശയം ചർച്ച ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
യോഗത്തിന്റെ അവസാനം, ചൈനീസ് ഉദ്യോഗസ്ഥൻ ഇതിനെക്കുറിച്ച് ഞങ്ങളോട് സംസാരിക്കാൻ വന്ന ആദ്യത്തെ യൂറോപ്യൻ നിങ്ങളാണ്. മറ്റുള്ളവർ റഷ്യയെ പിന്തുണയ്ക്കരുതെന്ന് ഞങ്ങളോട് ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന് ഡി’അലേമ പറഞ്ഞു.
സംഘർഷത്തെക്കുറിച്ചുള്ള യാഥാർത്ഥ്യബോധമില്ലാതെ പ്രതീക്ഷകൾക്ക് ഇന്ധനം നൽകിയതിന് അദ്ദേഹം യൂറോപ്യൻ യൂണിയനെയും വിമർശിച്ചു. “യുദ്ധത്തിൽ ആർക്കും ജയിക്കാൻ കഴിയില്ലെന്ന് വ്യക്തമായപ്പോൾ, റഷ്യയെ പരാജയപ്പെടുത്താമെന്ന് ആവർത്തിക്കുക മാത്രമാണ് യൂറോപ്പ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.അതിനിടയിൽ, യുക്രയ്ൻ – റഷ്യ സംഘർഷത്തിൽ ഒരു വെടിനിർത്തൽ കരാർ വരുമെന്നുള്ള ഭയത്തിലാണ് ബാൾട്ടിക് രാജ്യങ്ങൾ. വെടിനിർത്തൽ നടപ്പാക്കുന്നത് തങ്ങൾ നേരിടുന്ന സുരക്ഷാ ഭീഷണി വർദ്ധിപ്പിക്കുമെന്ന് ബാൾട്ടിക് രാജ്യങ്ങൾ വിശ്വസിക്കുന്നുവെന്ന് രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
യുക്രെയ്നിലെ യുദ്ധം അവസാനിക്കുമ്പോൾ, റഷ്യ വളരെ വേഗത്തിൽ സൈന്യത്തെ പുനർവിതരണം ചെയ്യുമെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനർത്ഥം ഭീഷണിയുടെ തോത് വളരെ വേഗത്തിൽ വർദ്ധിക്കുമെന്നാണെന്നാണ് എസ്റ്റോണിയൻ പ്രതിരോധ മന്ത്രി ഹാനോ പെവ്കൂർ മാധ്യമങ്ങളോട് പറഞ്ഞത്.വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ യുക്രെയ്‌നുമായുള്ള സമ്പർക്ക രേഖയിൽ നിന്ന് റഷ്യയുടെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് 300,000 സൈനികരെ വീണ്ടും വിന്യസിക്കാൻ റഷ്യയ്ക്ക് കഴിയുമെന്ന് പെവ്‌കൂർ അവകാശപ്പെട്ടു.
Also Read:ഗാസയില്‍ കുറ്റം ചെയ്തവര്‍ അഴിക്കുള്ളിലാകും, ഇസ്രയേല്‍ പ്രതിയാകും, നിയമം ആരെയും വെറുതെ വിടില്ല..!
അതേസമയം, യുദ്ധം അവസാനിച്ചതിനുശേഷം പാശ്ചാത്യ സൈനികർ ഉൾപ്പെടുന്ന “ആശ്വാസ സേന” സംഘത്തെ യുക്രെയ്നിലേക്ക് അയയ്ക്കാനുള്ള ബ്രിട്ടന്റെയും ഫ്രാൻസിന്റെയും പദ്ധതിയെ എസ്റ്റോണിയൻ പ്രതിരോധ മന്ത്രി നിരസിച്ചു .നാറ്റോയുടെ കിഴക്കൻ ഭാഗത്തിന്റെ സുരക്ഷയെ നമുക്ക് അപകടത്തിലാക്കാൻ കഴിയില്ല. നമ്മുടെ സൈന്യത്തെ കെണിയിൽ വീഴ്ത്താൻ നമുക്ക് കഴിയില്ല.

അങ്ങനെ ഒരു നടപടി സ്വീകരിച്ചാൽ അതിർത്തിയിൽ നമുക്ക് അപകടസാധ്യതകൾ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. വെടിനിർത്തലിന് ശേഷമുള്ള ഈ സമയം റഷ്യ തങ്ങളുടെ സൈനിക ശേഷി വർധിപ്പിക്കും. അവർക്ക് ഇതിനകം തന്നെ യുദ്ധക്കളത്തിൽ പരിശീലനം ലഭിച്ച ഒരു വലിയ സൈന്യമുണ്ട്, അത് കൂടുതൽ വലുതാകാൻ പോകുന്നു” എന്ന് ലിത്വാനിയൻ പ്രതിരോധ മന്ത്രി ഡോവിലെ സകാലീനെയും മുന്നറിയിപ്പ് നൽകി. പക്ഷെ ഇത്തരം ഭയപ്പാടുകളുടെ ആവശ്യമില്ല തങ്ങൾ ഉപദ്രവിക്കില്ലെന്ന് പറഞ്ഞ് പുടിൻ പലവട്ടം നാറ്റോയുടെ ഈ മിഥ്യാാരണകളെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്.