പോലീസിനെ കണ്ട് കഞ്ചാവ് അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

ഇതോടെ കഞ്ചാവ് കരിഞ്ഞ് വീടിനുള്ളിലും പരിസരത്തും കടുത്ത പുകയും കഞ്ചാവിന്റെ മണവും പടരുകയായിരുന്നു

പോലീസിനെ കണ്ട് കഞ്ചാവ് അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
പോലീസിനെ കണ്ട് കഞ്ചാവ് അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

തൃശ്ശൂർ: വീട്ടിലേക്ക് പോലീസ് വരുന്നത് കണ്ട് പരിഭ്രാന്തിയിലായി കൈവശമുണ്ടായിരുന്ന കഞ്ചാവ് പാക്കറ്റുകൾ അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. എറിയാട് ആറാട്ടുവഴി സ്വദേശിയായ അഫ്‌സൽ ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് അഫ്സലിന്റെ വാടകവീട് പോലീസ് വളയുകയായിരുന്നു. പോലീസിനെ കണ്ടതോടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതികൾ ഒളിപ്പിക്കുന്നതിനായി ഇയാൾ അടുക്കളയിലെ അടുപ്പിലേക്ക് എറിഞ്ഞു.

ആ സമയത്ത് അടുപ്പിൽ കത്തുന്ന തീ ഉണ്ടായിരുന്നില്ലെങ്കിലും, ചാരത്തിനുള്ളിൽ കനൽ അവശേഷിച്ചിരുന്നു. ഇതോടെ കഞ്ചാവ് കരിഞ്ഞ് വീടിനുള്ളിലും പരിസരത്തും കടുത്ത പുകയും കഞ്ചാവിന്റെ മണവും പടരുകയായിരുന്നു. മണം തിരിച്ചറിഞ്ഞ പോലീസ് സംഘം അടുക്കളയിലെത്തി പരിശോധിച്ചപ്പോഴാണ് അടുപ്പിനുള്ളിൽ നിന്നും കരിഞ്ഞ നിലയിൽ കഞ്ചാവ് പൊതികൾ കണ്ടെടുത്തത്. തൊണ്ടിമുതലുകൾ സഹിതം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ലഹരി കേസുകളിൽ പ്രതിയായ അഫ്സൽ പ്രധാനമായും സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ലഹരി വില്പന നടത്തിയിരുന്നത്.

Share Email
Top