വയനാട്ടിൽ ടെക്സ്റ്റൈൽസ് ജീവനക്കാരിക്ക് നേരെ ആക്രമണം; 19-കാരിയായ പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ

സംസാരത്തിനിടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് നുസ്രത്തിന്റെ മുഖത്ത് കുത്തുകയായിരുന്നു

വയനാട്ടിൽ ടെക്സ്റ്റൈൽസ് ജീവനക്കാരിക്ക് നേരെ ആക്രമണം; 19-കാരിയായ പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ
വയനാട്ടിൽ ടെക്സ്റ്റൈൽസ് ജീവനക്കാരിക്ക് നേരെ ആക്രമണം; 19-കാരിയായ പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ

കല്പറ്റ: കല്പറ്റയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിക്ക് നേരെ മകന്റെ കാമുകിയുടെ ആക്രമണം. പൊഴുതന സ്വദേശിനി നുസ്രത്തിനാണ് (45) കുത്തേറ്റത്. സംഭവത്തിൽ പത്തൊമ്പതുകാരിയായ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച പകൽ സമയത്താണ് പെൺകുട്ടി നുസ്രത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയത്. സംസാരത്തിനിടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് നുസ്രത്തിന്റെ മുഖത്ത് കുത്തുകയായിരുന്നു. മുഖത്ത് രണ്ട് തുന്നലുകൾ വേണ്ടിവന്നെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നുസ്രത്തിന്റെ മകനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയാണ് ആക്രമണം നടത്തിയത്. ഇവരുടെ വിവാഹത്തെ നുസ്രത്ത് ശക്തമായി എതിർത്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.

Share Email
Top