ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ആക്രമണം; 13 മരണം

ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ആക്രമണം; 13 മരണം

റഫ: ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ആക്രമണം. 13 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അല്‍ മഗസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. അഭയാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒമ്പത് പേരും കൊല്ലപ്പെട്ടു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്.

റാഫയിലെ യാബ്ന അഭിയാര്‍ത്ഥി ക്യാമ്പിലും ആക്രമണം ഉണ്ടായതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആക്രമണത്തില്‍ നിരവിധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഗാസയില്‍ ഇതുവരെ 33,843 പലസ്തീനികള്‍ കൊല്ലപ്പെടുകയും 76,575 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഇറാന് മേല്‍ കൂടുതല്‍ ഉപരോധത്തിന് നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കയും യുറോപ്യന്‍ യൂണിയനും കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന നിലപാട് ആവര്‍ത്തിക്കുന്ന ഇസ്രയേലിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഇടപെടല്‍. ചര്‍ച്ചകള്‍ക്കായി ജര്‍മന്‍ വിദേശ കാര്യമന്ത്രി ഇസ്രയേലില്‍ എത്തും.

Top