കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം; 3 മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാർക്ക് പരിക്ക്

അതേസമയം, ബഹ്‌റൈന് നേരെയും മിസൈൽ ആക്രമണമുണ്ടായെന്നും എന്നാൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അത് ഫലപ്രദമായി തടയാൻ കഴിഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു

കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം; 3 മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാർക്ക് പരിക്ക്
കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം; 3 മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാർക്ക് പരിക്ക്

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. വിമാനത്താവളത്തിനുള്ളിലെ കടകളിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയും രണ്ട് യുവാക്കളും അടക്കം മൂന്ന് മലയാളികൾക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ ആകെ 12 ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

എയർപോർട്ടിലെ കരാർ ജീവനക്കാരനായ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ (55) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൻസൂറിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തിൽ ആകെ 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 7 പേർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. പരിക്കേറ്റവരെ ആറ് വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ബഹ്‌റൈന് നേരെയും മിസൈൽ ആക്രമണമുണ്ടായെന്നും എന്നാൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അത് ഫലപ്രദമായി തടയാൻ കഴിഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Share Email
Top