സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം, പിന്നില്‍ ഇസ്രയേലും അമേരിക്കയും

സായുധരായ തീവ്രവാദികളാണ് നയതന്ത്ര കാര്യാലയം ആക്രമിച്ചതെന്ന് മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്‍ കോണ്‍സല്‍ ജനറലിനും നിലവില്‍ അലെപ്പോയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടില്ല. 'നിയമപരമായും അന്തര്‍ദേശീയമായും' ആക്രമണത്തിന് 'ഗുരുതരമായ' പ്രതികരണം ഇറാന്‍ നല്‍കുമെന്നും ബഗായി പറഞ്ഞു

സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം, പിന്നില്‍ ഇസ്രയേലും അമേരിക്കയും
സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം, പിന്നില്‍ ഇസ്രയേലും അമേരിക്കയും

സിറിയന്‍ നഗരമായ അലെപ്പോയിലുള്ള ഇറാന്റെ കോണ്‍സുലേറ്റിനു നേരെ ആക്രമണം. ‘ചില ഭീകരവാദികളുടെ’ ആക്രമണത്തിനിരയായതായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയം തന്നെയാണ് അറിയിച്ചിരിക്കുന്നത്. സായുധരായ തീവ്രവാദികളാണ് നയതന്ത്ര കാര്യാലയം ആക്രമിച്ചതെന്ന് മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്‍ കോണ്‍സല്‍ ജനറലിനും നിലവില്‍ അലെപ്പോയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടില്ല. ‘നിയമപരമായും അന്തര്‍ദേശീയമായും’ ആക്രമണത്തിന് ‘ഗുരുതരമായ’ പ്രതികരണം ഇറാന്‍ നല്‍കുമെന്നും ബഗായി പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വക്താവ് നല്‍കിയിട്ടില്ല.

Also Read: അമേരിക്കൻ ആയുധവുമായി വന്ന ട്രെയിൻ തകർത്ത് റഷ്യ, യുക്രെയിനിലെ യു.എസ്- യു.കെ എംബസികളും ലക്ഷ്യം !

ജബാത്ത് അല്‍-നുസ്ര എന്നറിയപ്പെട്ടിരുന്ന ഹയാത്ത് തഹ്രീര്‍-അല്‍-ഷാം (എച്ച്ടിഎസ്) എന്ന ഭീകരസംഘടന ബുധനാഴ്ച വടക്കന്‍ സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശം ആക്രമിക്കുകയും തുടര്‍ന്ന് 400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചെടുത്ത് അലെപ്പോ നഗരത്തില്‍ എത്തിയതായും വ്യക്തമായിരുന്നു. ഈ തീവ്രവാദികള്‍ക്കു നേരെ റഷ്യയുടെയും സിറിയയുടെയും വ്യോമസേന കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ആക്രമണം നടത്തിയതോടെയാണ് ഈ ഗ്രൂപ്പിന്റെ മുന്നേറ്റം തടയുവാന്‍ കഴിഞ്ഞിരുന്നത്.

Aleppo

റഷ്യയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണം വിമതര്‍ക്ക് വിനാശകരമായ നഷ്ടം വരുത്തിയെന്ന് സിറിയന്‍ അറബ് സൈന്യവും അവകാശപ്പെട്ടിരുന്നു. ഇതിനു ശേഷമാണിപ്പോള്‍ ഇറാന്‍ കേന്ദ്രത്തിനു നേരെ ആക്രമണം നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന. നിലവിലെ സംഭവവികാസങ്ങളെ ‘മേഖലയിലെ സിറിയയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം’ എന്ന് വിശേഷിപ്പിച്ച റഷ്യ, ഇറാന്റെ കോണ്‍സുലേറ്റിനു നേരയുള്ള ആക്രമണത്തെയും ഗൗരവമായാണ് കാണുന്നത്.


Also Read: ‘ശ്രീനാരായണ ഗുരുസന്ദേശം ഏറെ പ്രസക്തം’: ഫ്രാൻസിസ് മാർപാപ്പ

അമേരിക്കയും ഇസ്രയേലും പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ബഷാര്‍ അസദിന്റെ സര്‍ക്കാരിനെ പ്രഹരമേല്‍പ്പിക്കാന്‍ ഈ തീവ്രവാദ ഗ്രൂപ്പിനെ (എച്ച്ടിഎസിനെ) ചാവറുകളായി ഉപയോഗിക്കുകയാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇതിനെതിരെ ഇറാന്‍ – റഷ്യന്‍ സൈനികരുടെ സംയുക്ത ആക്രമണം ഉടന്‍ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top