മലപ്പുറം നിരപ്പറമ്പിൽ കുടുംബ വഴക്കിനിടെ യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭരത്ചന്ദ്രന്റെ ഭാര്യ സജീനയെ (23) പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
മലപ്പുറത്ത് കുടുംബ വഴക്കിനിടെ ആക്രമണം; ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവതി പിടിയിൽ
പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു






