ക്രൂരത! പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; രണ്ടുപേർ പിടിയിൽ

സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനടക്കം ഏഴ് പേരെ പ്രതിയാക്കി കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു

ക്രൂരത! പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; രണ്ടുപേർ പിടിയിൽ
ക്രൂരത! പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; രണ്ടുപേർ പിടിയിൽ

ത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനടക്കം ഏഴ് പേരെ പ്രതിയാക്കി കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുട്ടി താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും അവിടെത്തന്നെ താമസിക്കുന്ന മറ്റൊരാളുമാണ് നിലവിൽ പിടിയിലായത്. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അന്വേഷണസംഘം അറിയിച്ചു.

പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനിൽ നിന്ന് പീഡനം നേരിടുന്നത്. നിലവിൽ വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സഹപാഠികളോട് കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് സി.ഡബ്ല്യു.സി ഇടപെട്ടാണ് കേസ് പൊലീസിലെത്തിച്ചത്. മലയാലപ്പുഴ പൊലീസാണ് അന്വേഷണം നടത്തുന്നത്. കേസിൽ പെരുനാട് പൊലീസും നടപടികൾ സ്വീകരിക്കും.

Share Email
Top