നടിയെ ആക്രമിച്ച കേസ്; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത

കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയുടെ ഹര്‍ജി

നടിയെ ആക്രമിച്ച കേസ്; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത
നടിയെ ആക്രമിച്ച കേസ്; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹര്‍ജി നല്‍കി. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയുടെ ഹര്‍ജി. വിചാരണ കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും.

Also Read: നടിയെ ആക്രമിച്ച കേസില്‍ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും; വിധി അടുത്ത മാസം

അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. നടിയെ ആക്രിച്ച കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Share Email
Top